Loading...
Celebrity Special

ഈ താരങ്ങളുടെ ജീവൻ പാതി വഴിയിൽ അവസാനിച്ചതും അവനിപ്പിച്ചതിനും കാരണങ്ങൾ ഇങ്ങനെ..!!

Written by Online Desk

സിനിമയിൽ സജീവം ആയി നിൽക്കുമ്പോൾ തന്നെ മരിച്ചവരും കൊല്ലപ്പെട്ടവും ആത്മഹത്യ ചെയ്ത താരങ്ങളും നമുക്ക് ഇടയിൽ ഉണ്ട്. അവരിൽ ചിലരുടെ കാരണങ്ങൾ ഇന്നും ദുരൂഹമാണ്. എന്നാൽ അവരിൽ ചിലർ മരണത്തിന് കീഴ്പ്പെട്ടതോ കീഴടങ്ങിയതോ ആയ കാരണങ്ങൾ ഇതൊക്കെയാണ്. അറിയാം അവരിൽ ചിലരെ.

1980 കളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് റാണി പത്മിനി. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിൽ മുഴുവൻ താരം നിറഞ്ഞാടുന്ന കാഴ്ച തന്നെ ആയിരുന്നു. 1986 ഒക്ടോബര് 15 നു ആയിരുന്നു റാണിയുടെ അപ്രതീക്ഷിത വിടവാങ്ങൽ. താര സുന്ദരി രാണി പത്മിനി അമ്മയോടൊപ്പം കൊല ചെയ്യപ്പെട്ട നിലയിൽ ആണ് കണ്ടെത്തിയത്.

റാണിയുടെ ജോലിക്കാർ ആയിരുന്നു കൊലപാതകത്തിന് പിന്നിൽ എന്ന് പിന്നീട് തെളിഞ്ഞു. പണവും പ്രതാപവും വന്നതോടെ സെക്യൂരിറ്റി കുക്ക് തുടങ്ങി മൂന്നു പേരെ റാണിയും അമ്മയും ചേർന്ന് വീട്ടിൽ നിയമിച്ചിരുന്നു. വലിയൊരു വീട് വാങ്ങാൻ ഉള്ള പണം ഇവർ വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇത് മനസിലാക്കിയ ജോലിക്കാർ അമ്മയെയും മകളെയും കുത്തി മലർത്തി പണവുമായി കടന്നു കളയുക ആയിരുന്നു. തുടർന്ന് മൂവരെയും പിടികൂടുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു.

നടി ശോഭ മലയാളികളുടെ മനസ്സിൽ ഇന്നും ഒരു ചോദ്യചിഹ്നമാണ്. താരം ആത്മഹത്യ ചെയ്തത് എന്തിനാണ് എന്ന് ഇന്നും ആർക്കും വ്യക്തമല്ല. ദേശിയ അവാർഡ് വരെ നേടിയ താരം ചെറുപ്പത്തിൽ തന്നെ മരണത്തിന് സ്വയം കീഴടങ്ങുകയായിരുന്നു. ബാലതാരമായി എത്തിയ ശോഭ പിന്നീട് നായികയായി സിനിമയിൽ അവസരം നൽകിയത് ബാലു മഹേന്ദ്ര ആയിരുന്നു. എന്നാൽ പിന്നീടബന്ധം പ്രണയത്തിലേക്ക് വഴി മാറി. ബാലു മഹേന്ദ്ര ആവട്ടെ വിവാഹിതനും.

എന്നാൽ കൂടിയും ബാലു മഹേന്ദ്ര രഹസ്യമായി ശോഭയെ വിവാഹം ചെയ്തു. രണ്ടാം ഭാര്യയായി ജീവിതം തുടങ്ങിയ ശോഭ പതിനേഴാം വയസിൽ ജീവിതം അവസാനിപ്പിച്ചത് എന്നും ചോദ്യ ചിഹ്നമായി നിൽക്കുന്നു.

70 കളിൽ മലയാള സിനിമ അടക്കി വാണ തരാം ആയിരുന്നു വിജയശ്രീ. അക്കാലത്ത് പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും വിജയശ്രീ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. നസിർ സത്യൻ എന്നിവരുടെ ഭാഗ്യനായിക കൂടി ആയിരിന്നു വിജയശ്രീ. എന്നാൽ അധിക നാൾ താരത്തിന് സിനിമയിൽ തിളങ്ങി നിൽക്കാൻ സാധിച്ചിരുന്നില്ല. 21 ആം വയസിൽ ആയിരുന്നു താരം മരണത്തിന് കീഴടങ്ങിയത്. ഒരുപാട് ദുരൂഹതകൾ ബാക്കി വെച്ചാണ് താരം ജീവിതം നിർത്തിയത്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിൽ ചിത്രീകരണം നടക്കുമ്പോൾ താരം നീരാടുന്ന രംഗത്തിൽ അഭിനയിക്കുമ്പോൾ ആയിരുന്നു ഉടുത്തിരുന്ന വസ്ത്രം ഒഴുകി പോകുന്നത്.

വിവാദമായ ആ നഗ്ന രംഗം വിജയശ്രീയുടെ സമ്മതം ഇല്ലാതെ നിർമാതാവ് ചിത്രീകരണം നടത്തുകയും ചെയ്തു. ഈ രംഗങ്ങൾ കാട്ടി നിർമാതാവ് താരത്തെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയതോടെയാണ് താരം ജീവൻ ഒടുക്കിയത് എന്നും പറയുന്നു.

About the author

Online Desk