Loading...
Entertainment

പ്രണയിച്ചവനെ കിട്ടാൻ വേണ്ടി മതം മാറിയ നടിമാർ; എന്നാൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ…!!

Written by Online Desk

സിനിമയിലെ നടന്മാരുടെയും നടിമാരുടെയും എല്ലാം സ്വകാര്യ ജീവിതവും വിശേഷങ്ങൾ എല്ലാം അറിയാൻ എല്ലാവര്ക്കും താല്പര്യം ഉണ്ട്. അതുപോലെ തന്നെ അവരുടെ പ്രണയ വിശേഷങ്ങളും അതിനൊപ്പം വിവാഹ ജീവിതവും എല്ലാം എന്നും വാർത്ത പ്രാധാന്യം നേടാറുണ്ട്. എന്നാൽ കൂടിയും പ്രണയിച്ച ആൾക്ക് വേണ്ടി മതം മാറിയ താരങ്ങൾ ഉണ്ട് അവരെ പരിചയപ്പെടാം.

1980 കൾ മുതൽ 90 കളിൽ വരെ മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ആണ് മാതു. കന്നഡ ചിത്രത്തിൽ കൂടി ബാലതാരം ആയി ആണ് മാതു സിനിമയിൽ എത്തുന്നത്. 1989 ൽ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിൽ കൂടിയാണ് മാതു മലയാള സിനിമയിൽ എത്തുന്നത്. ഡോക്ടർ ജേക്കബിനെ വിവാഹം ചെയ്യുന്നതിന് വേണ്ടിയാണ് മാതു ക്രിസ്തു മതം സ്വീകരിച്ചത്. വിവാഹ ശേഷം മതം മാറി മീന എന്ന പേര് സ്വീകരിച്ച മാതു സിനിമ ജീവിതം അവസാനിപ്പിച്ചു. പിന്നീട് വിവാഹ ജീവിതം തകർന്നു എങ്കിൽ കൂടിയും മാതു ക്രിസ്തു മതം ഉപേക്ഷിച്ചില്ല.

1982 ൽ ഇത്തിരി നേരം ഒത്തിരി നേരം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ലിസി. പിന്നീട് മലയാളത്തിലെ ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ലിസ്സി പ്രധാന വേഷത്തിൽ എത്തി. തുടർന്ന് സംവിധായകൻ പ്രിയദർശനെ വിവാഹം ചെയ്യുന്നതിന് ആയി വീട് വിട്ട് ഇറങ്ങുകയായിരുന്നു ലിസി. പ്രിയനെ വിവാഹം ചെയ്യുന്നതിനായി ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു ലിസി. ലിസ്സി ലക്ഷ്മി എന്ന പേരാണ് സ്വീകരിച്ചത്. പ്രിയദർശനുമായി വിവാഹ മോചനം നേടി എങ്കിൽ കൂടിയും താരം ഹിന്ദു മതം ഉപേക്ഷിച്ചില്ല.

നിരവധി മലയാള സിനിമയിൽ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ആനി. സംവിധായകൻ ഷാജി കൈലാസും ആയി പ്രണയത്തിന് ശേഷം അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് ഹിന്ദു മതം സ്വീകരിച്ച താരം ചിത്ര ഷാജി കൈലാസ് എന്ന പേരിൽ ആണ് അറിയപ്പെട്ടത്.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കൂടി മലയാളം സിനിമയിലേക്ക് കടന്നു വന്ന താരം ആണ് ജോമോൾ . പ്രണയിച്ച ആളെ തന്നെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറിയവരുടെ കൂട്ടത്തിൽ തന്നെയാണ് ജോമോളിന്റെയും സ്ഥാനം. ചന്ദ്രശേഖരൻ പിള്ളയെ വിവാഹം ചെയ്യുന്നതിന് വേണ്ടി വീട് വിട്ട് ഇറങ്ങിയ താരം ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. ഗൗരി എന്ന ജോമോൾ ഹിന്ദു ആയപ്പോൾ ഉള്ള പേര്.

മലയാളത്തിൽ നിന്നും തമിഴിൽ എത്തി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരം ആണ് നയൻ‌താര. സിനിമയിൽ എത്തുന്നത് മുന്നേ തന്നെ ഡയാന മറിയം കുര്യൻ എന്നായിരുന്നു താരത്തിന്റെ പേര്. നടനും സംവിധായകനും ഡാൻസ് കൊറിയോഗ്രാഫറും ഒക്കെയായി തിളങ്ങിയിട്ടുള്ള പ്രഭുദേവയെ വിവാഹം കഴിക്കാൻ ആണ് നയൻസ് ഹിന്ദു മതം സ്വീകരിച്ചത്. തുടർന്ന് നയൻ‌താര എന്ന തന്റെ സിനിമ ടൈറ്റിൽ പേര് നയൻസ് ഔദ്യോഗിക പേരായി മാറ്റി. പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞു എങ്കിൽ കൂടിയും ഇന്നും നയൻസ് ഹിന്ദു മതത്തിൽ തന്നെ തുടരുകയാണ്.

About the author

Online Desk