Loading...
Gossip

പ്രമുഖ സീരിയൽ നടി ശാന്തി വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ദുരൂഹത..!!

Written by Online Desk

തെലുങ്ക് സീരിയൽ നടി ശാന്തി ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ. വിശാഖപട്ടണം സ്വദേശി ആയ ശാന്തി ഹൈദരാബാദിൽ ആണ് മരിച്ച നിലയിൽ കണ്ടത്.

ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡ എന്‍ജിനീയേഴ്‌സ് കോളനിയിലെ വീട്ടിൽ നിന്നുമാണ് നിലത്തിരുന്ന് കട്ടിലില്‍ ചാരിക്കിടക്കുന്ന വിധത്തിൽ ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.

അസ്വഭാവികമരണത്തിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. തനിച്ച് താമസിക്കുന്ന വീട്ടിൽ ആളനക്കം കാണാതെ ആയപ്പോൾ അയൽവാസികൾ ആണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി വാതിൽ പൊളിച്ചാണ് അകത്തു കയറിയത്.

About the author

Online Desk