Loading...
Entertainment

44 ആം വയസ്സിൽ ശില്പ ഷെട്ടി വീണ്ടും അമ്മയായി; ഗർഭം പോലും ഇല്ലായിരുന്നോ എന്ന് ചോദിച്ചവരോട് ആ രഹസ്യം വെളിപ്പെടിത്തി ശില്പ ഷെട്ടി..!!

Written by Online Desk

ഹിന്ദി തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ശില്പ 1991 ൽ തന്റെ മോഡലിംഗ് ജീവിതം ശിൽപ്പ ആരംഭിച്ചു. തന്റെ 16 വയസ്സിൽ ലിംകക്ക് വേണ്ടി ആദ്യമായി മോഡലായി. അതിനു ശേഷം ആയിരുന്നു താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ഒരുകാലത്ത് സിനിമ മേഖലയിൽ നിറഞ്ഞു നിന്ന താരം സിനിമ മേഖലയിൽ നിന്നും മാറിയപ്പോഴും സോഷ്യൽ മീഡിയയിൽ സജീവം ആയി തുടർന്നു. അതുകൊണ്ടു തന്നെ താരത്തിന് ആരാധകർ ഇപ്പോഴും സജീവം ആയി തന്നെ ഉണ്ട്. സിനിമയിൽ നിന്നും മാറിയപ്പോഴും ബിഗ് ബോസ്സിൽ അടക്കമുള്ള ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായി എത്തിയത് താരത്തിന് ഗുണമായത്.

അതിനൊപ്പം തന്നെ പ്രായം കൂടുന്തോറും താരത്തിന് ഗ്ലാമർ കൂടി വന്നു എന്ന് വേണം പറയാൻ. ശരീരത്തിന് ആവശ്യമായ രീതിയിൽ ഉള്ള ഫിറ്റ്നസ് എന്നും താരം പിന്തുടർന്ന് പൊന്നു എന്ന് വേണം പറയാൻ. ഇപ്പോഴിതാ താരം രണ്ടാമതും അമ്മയായ രഹസ്യം പങ്കു വെച്ച് സോഷ്യൽ മീഡിയയിൽ കൂടി എത്തിയത്. സ്മിഷ ഷെട്ടി കുന്ദ്ര എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.

അതേസമയം 44 ആം വയസിൽ ശില്പ വീണ്ടും കുഞ്ഞിന് ജന്മം നൽകിയപ്പോൾ ആരാധകർ വീണ്ടും അത്ഭുതപ്പെടുകയാണ് ചെയ്തത്. ആരും അറിയാത്ത ആ രഹസ്യം താരം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. വാടക ഗർഭ പാത്രത്തിൽ കൂടിയാണ് താരം ഗർഭം ധരിച്ചത് എന്നാണ് ആ വെളിപ്പെടുത്തൽ. ശില്പ രാജ് കുന്ദ്ര ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് സ്മിഷ. എട്ട് വയസ്സുള്ള വിയാൻ കൂടി ഇവർക്ക് ഉണ്ട്.

About the author

Online Desk