Loading...
Gossip

ഇത് വിവേകശൂന്യം; ലോക്ക് ഡൌൺ നോക്കാതെ ബീച്ചിൽ ആഘോഷം; വീഡിയോ ഷെയർ ചെയ്ത് ബോളിവുഡ് താരം..!!

Written by Online Desk

ലോകം മുഴുവൻ കൊറോണ ഭീതിയും അതിനൊപ്പം ജാഗ്രതയും പുലർത്തുമ്പോൾ വിവരംകെട്ട പ്രവർത്തികൾ ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ മുഖം വെളിയിൽ കൊണ്ട് വന്നിരിക്കുകയാണ് ബോളിവുഡ് നടി അലയ ഫര്‍ണിച്ചര്‍വാല. മുംബൈയിലെ വെര്‍സോവ ബീച്ചില്‍ അവധി ആഘോഷിക്കാനെത്തിയവരുടെ വീഡിയോ ആണ് താരം പങ്കുവെച്ചത്.

21 ദിവസം ലോക്ക് ഡൌൺ ലഭിച്ചപ്പോൾ ഒരു വിഭാഗം ആളുകൾ അത് ആഘോഷം ആകിയിരിക്കുകയാണ്. ഈ കാണിക്കുന്നത് ”വിവേകശൂന്യവും നിരുത്തരവാദിത്വപരവും. ആദ്യം അവര്‍ കടല്‍ത്തീരത്ത് കളിക്കുന്നു തുടര്‍ന്ന് അവര്‍ പോലീസുകാരില്‍ നിന്ന് ഓടിച്ചെന്ന് ഒരുമിച്ച് ഒത്തുകൂടുന്നു അവിശ്വസനീയമാണ് നാമെല്ലാവരും ഇതില്‍ ഒന്നാണ്… ദയവായി നിങ്ങളുടെ ഭാഗമെങ്കിലും ശരിയാക്കുക” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അലയ കുറിച്ചിരിക്കുന്നത്.

About the author

Online Desk