Loading...
Gossip

ഭാവനയുമായുള്ള ഗോസിപ്പിന് ശേഷം 20 കാരിയുടെ അമ്മയായ കോടീശ്വരിയെ കെട്ടിയ അനൂപ് മേനോൻ; ജീവിത കഥ..!!

Written by Online Desk

മിനി സ്‌ക്രീനിൽ തിളങ്ങിയ ശേഷം ആയിരുന്നു അനൂപ് മേനോൻ എന്ന താരം സിനിമയിലേക്ക് എത്തുന്നത്. നടൻ ആയും അതിനൊപ്പം തന്നെ തിരക്കഥാകൃത്തും സംവിധായകൻ ഒക്കെ ആയി തിളങ്ങിയ ആൾ ആണ് അനൂപ് മേനോൻ. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി.

തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി. കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.

ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ സ്വപ്നം കൂടാതെ മേഘം എന്നി പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ കൂടിയാണ് മേനോൻ കൂടുതൽ ശ്രദ്ധ നേടിയത്. തന്നെക്കാൾ വയസ്സിന് മൂത്ത 20 വയസുള്ള പെൺകുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻ ധൈര്യം കാണിച്ച ആൾ കൂടിയാണ് അനൂപ് മേനോൻ. വിവാദങ്ങൾ എന്നത് സിനിമ താരങ്ങൾക്ക് പുത്തരിയൊന്നും അല്ല.

അതുപോലെ ഒട്ടേറെ വിവാദങ്ങളിൽ കുരുങ്ങിയ ആൾ തന്നെയാണ് അനൂപ് മേനോനും. പ്രണയവും വിവാഹവും എല്ലാം വിവാദങ്ങളിൽ കൂടി തന്നെ ആയിരുന്നു. കോമഡിയിലേക്ക് ഉള്ള അനൂപ് മേനോന്റെ ചുവടുമാറ്റം ആയിരുന്നു ആഗ്രി ബേബീസ് എന്ന ചിത്രം. ഭാവനക്കൊപ്പം തുടർച്ചായി ചിത്രങ്ങൾ എത്തിയതോടെ ഇരുവരും പ്രണയത്തിൽ ആണെന്ന് ഗോസിപ്പുകൾ വരെ വന്നു തുടങ്ങി.

തുടർന്ന് ആഗ്രി ബേബീസ് ശ്രദ്ധ നേടിയതോടെ ഭാവനയെ വിവാഹം കഴിച്ചു എന്നായിരുന്നു വാർത്ത വന്നത്. വിവാദങ്ങൾ കൊഴുത്തപ്പോൾ അനൂപ് മേനോൻ നേരിട്ട് മാധ്യങ്ങൾക്ക് മുന്നിൽ എത്തി. തങ്ങൾ തമ്മിൽ പ്രണയം ഇല്ല എന്നും അടുത്ത സുഹൃത്ത് മാത്രം ആണ് എന്നുമായിരുന്നു അനൂപ് മേനോൻ പറഞ്ഞത്. തുടർന്ന് പത്തനാപുരംകാരി ഷേമ അലക്സാണ്ടർ ആണ് താൻ വിവാഹം കഴിക്കാൻ പോകുന്ന ആൾ എന്ന് അനൂപ് വെളിപ്പെടുത്തി. വിവാഹത്തിന് മുന്നേ വർഷങ്ങൾ ആയി ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടി ആയിരുന്നു.

സൗഹൃദം പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും എത്തുകയായിരുന്നു. 2014 ഡിസംബർ 27 നു ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കൊല്ലം പത്തനാപുരം പ്രാദേശിക കോൺഗ്രസ് നേതാവായ പ്രിൻസ് അലക്സാണ്ടറുടെ മകൾ ആയിരുന്നു 45 വയസ്സുകാരിയായ ഷേമ. 21 വർഷങ്ങൾക്ക് മുമ്പ് തെക്കേ ഇന്ത്യയിലെ വമ്പൻ ബിസ്സിനെസ്സ് ഗ്രൂപ്പ് ആയ അബാൻ ഗ്രൂപ്പിന്റെ ഉടമയുടെ രണ്ടാമത്തെ മകൻ റെനിയുമായി ഷേമയുടെ വിവാഹം കഴിഞ്ഞിരുന്നു. 8 വർഷങ്ങൾക്ക് മുമ്പ് റെനി ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു. ഈ ബന്ധത്തിൽ കുട്ടികൾ ഉണ്ടായിരുന്നില്ല.

എന്നാൽ ഷേമ ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തി. ആ കുട്ടിക്ക് ഇപ്പോൾ 20 വയസ്സ് പ്രായം ഉണ്ട്. റെനിയുടെ മരണത്തിനു ശേഷം കോടികളുടെ സ്വത്താണ് ഷേമക്ക് ലഭിച്ചത്. ഇരുവരുടെയും ആഗ്രഹം വീട്ടിൽ അറിയിച്ചതോടെ വീട്ടുക്കാർ വഴിയാണ് അനൂപ് മേനോനും ഷേമയും വിവാഹം കഴിക്കുന്നത്. വിവാഹം കഴിക്കുമ്പോൾ ഷേമക്ക് 43 വയസ്സും അനൂപ് മേനോന് 37 വയസ്സും ആയിരുന്നു പ്രായം. അടുത്ത ബന്ധുക്കൾ മാത്രം ഉണ്ടായിരുന്ന വിവാഹത്തിൽ സിനിമ രംഗത്ത് നിന്നും എത്തിയത് നടൻ ദിലീപ് മാത്രമാണ്.

About the author

Online Desk