Loading...
Gossip

ബിഗ് ബോസിൽ എത്തിയപ്പോൾ ഡിവോഴ്സ് ആയി; എന്റെ പ്രണയം ജാനോട് മാത്രം..!!

Written by Online Desk

ബഡായി ബംഗ്ലാവ് എന്ന ഷോ മുതൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖം ആണ് ആര്യയുടേത്. എന്നാൽ ബിഗ് ബോസ്സിൽ എത്തിയതോടെ ആര്യയോടുള്ള ഇഷ്ടം ഒരു വിഭാഗം ആളുകൾക്ക് കൂടുകയും ആര്യ ആർമി അടക്കം ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ഒരു വലിയ ഭാഗം ആളുകൾ ആര്യക്ക് എതിരെ തിരിയുകയും ചീത്ത വിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

എന്നാൽ ബിഗ് ബോസ് ഷോ പാതി വഴിയിൽ വിജയിയെ കാണാതെ അവസാനിപ്പിച്ചപ്പോൾ താരങ്ങൾ എല്ലാം വീട്ടിൽ ആണ് ഇപ്പോൾ. എന്നാൽ ഷോ വീണ്ടും റീ ടെലികാസ്റ് ചെയ്യുകയാണ് ഏഷ്യാനെറ്റ്. അതുകൊണ്ടു തന്നെ ആര്യ ഷോ ആദ്യം മുതൽ കാണുകയും തന്റേതായ റിവ്യൂ ഓരോ എപ്പിസോഡിന്റെയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ കൂടി ലൈവ് ആയി എത്തിയാണ് താരം മറുപടി നൽകുന്നത്. എന്നാൽ അതിൽ നിവർത്തി ആളുകൾ ആണ് ചോദ്യങ്ങളും ആയി എത്തുന്നത്. മിക്കതിനും താരം മറുപടി നൽകുകയും ചെയ്യുന്നുണ്ട്. താരത്തിനോട് ചോദിച്ച പ്രധാന ചോദ്യങ്ങൾ ഇതൊക്കെ ആണ്. തനിക്ക് വീണയും ആയി ഉള്ളത് 12 വർഷങ്ങൾ നീണ്ടു നിൽക്കുന്ന ബന്ധം ആണെന്ന് താരം പറയുന്നു.

പരീക്കുട്ടിയുടെ സ്ട്രാറ്റജി പാളിപ്പോയതായി തനിക്ക് തോന്നിയത് എന്നാണ് താരം പറഞ്ഞത്. ബിഗ് ബോസ് വീട്ടിലെ മികച്ച കളിക്കാരൻ രജിത് ചേട്ടൻ ആണെന്ന് ആര്യ പറയുന്നു. അടുത്ത ഒരു സീസൺ ഉണ്ടെങ്കിൽ വീണ്ടും എത്തണം എന്നുള്ള ആഗ്രഹം ഉള്ളത് രജിത്തിനെ ആണെന്ന് ആര്യ പറയുന്നു. രജിത്തിനൊപ്പം ബീന ആന്റണിയെയും മനോജിനെയും അടുത്ത ബിഗ് ബോസിൽ ഉണ്ടാവണം എന്നാണ് ആഗ്രഹം.

ആദ്യ അമ്പത് ദിവസം ആയിരുന്നു ഏറ്റവും മികച്ചത്. അതുകഴിഞ്ഞു എനിക്ക് മാനസിക ബുന്ധിമുട്ട് ഉണ്ടായി. ബിഗ് ബോസ്സിൽ എത്തി കുറച്ചു ദിവസങ്ങൾക്ക് ശേഷം ആണ് താൻ ഡിവോഴ്സ് ആയത് എന്നും ഇപ്പോൾ തനിക്ക് ഒരാളും ആയി പ്രണയം ഉണ്ടെങ്കിൽ അത് ജാനിനോട് മാത്രമാണെന്ന് ആര്യ പറയുന്നു.

About the author

Online Desk