Loading...
Cinema Entertainment

കുഞ്ഞിരാമയാണത്തിനും ഗോദക്കും ശേഷം ബേസിൽ ബിജു മേനോന്റെ കൂടെ

Written by Online Desk

കുഞ്ഞിരാമയണം ഗോദ എന്നി ചിത്രങ്ങൾ ഒരുക്കിയ ബേസിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബിജു മേനോൻ നായകൻ ആയി വരുന്നു. ഗോദ & കുഞ്ഞിരാമായണം എന്നി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കു ഇടയിൽ തന്റെതായ ഇരിപ്പിടം ഉണ്ടാക്കിയ സവിധയകൻ ആണ് ബേസിൽ

മമ്മൂട്ടിയും ടോവിനോയും ഒരുമിച്ചു നായകൻ ആവുന്ന ചിത്രമാണ് ബേസിലിന്റെ അടുത്ത് ചിത്രം എന്ന് റിപ്പോർട്ടകൾ ഉണ്ടായിരുന്നു എങ്കിലും ആ ചിത്രത്തിന്റെ തിരക്കഥ ഇത് വരെ പൂർണം ആയില്ല എന്നും. അത് കൊണ്ടു ബേസിൽ ബിജു മേനോൻ ചിത്രത്തിലേക് തിരിഞ്ഞു എന്നുമാണ് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്.

 

ദേശീയ അവാർഡ് ജേതാവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ രചയിതാവുമായ സജീവ് പാഴൂരാണ് ഈ ചിത്രം എഴുതുന്നത്‌. ബേസിലിന്റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിൽ ഒരു പ്രധാന വേഷത്തിൽ ബിജുമേനോൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്

 

About the author

Online Desk