Loading...
Celebrity Special

34 ദിവസം വെന്റിലേറ്ററിൽ ആയിരുന്നു; നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ഡിപ്രഷനിലായി; ബിന്ദു പണിക്കർ..!!

Written by Online Desk

മലയാളത്തിൽ കുടുകുടാ ചിരിപ്പിക്കുന്ന ഹാസ്യ താരങ്ങൾ ഒട്ടേറെ ഉണ്ടെങ്കിൽ കൂടിയും നടിമാർ വളരെ കുറവാണ് എന്ന് വേണം പറയാൻ. എന്നാൽ അത്തരത്തിൽ മികച്ച കോമഡി വേഷങ്ങൾ ചെയ്യുന്ന ആൾ ആണ് ബിന്ദു പണിക്കർ. ബിന്ദു പണിക്കരെപ്പോലെ വെള്ളിത്തിരയില്‍ മലയാളിയെ ചിരിപ്പിച്ച നടി വേറെയില്ലെന്ന് തന്നെ പറയാം.

നടിയെക്കുറിച്ച് പറയുമ്പോള്‍ തന്നെ ഓര്‍ത്തോര്‍ത്തു ചിരിപ്പിക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍. ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം സി ഐ ഡി മൂസ തിളക്കം പോക്കിരി രാജാ അങ്ങനെ നീണ്ടു കിടക്കുകയാണ് ബിന്ദു മലയാളികളെ ചിരിപ്പിച്ച ചിത്രങ്ങള്‍. സിനിമയില്‍ ഒരു നടി കരയുമ്പോള്‍ കാണുന്നവര്‍ ചിരിക്കുന്നുണ്ടെങ്കില്‍ ആ നടി ബിന്ദു പണിക്കര്‍ തന്നെയാണെന്ന് നിസംശയം പറയാം. ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചും കരഞ്ഞും മണ്ടത്തരങ്ങളോരോന്നു വിളിച്ചു പറഞ്ഞും നടി നമ്മളെ ചിരിപ്പിച്ചു കൊണ്ടിരുന്നു.

എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ നാട്യങ്ങളും ചമയങ്ങളുമില്ലാതെ കരയുന്ന ബിന്ദുവിനെ ആരും അറിഞ്ഞിരുന്നില്ല. ഹാസ്യ വേഷങ്ങള്‍ക്കപ്പുറമുള്ള ചില കഥാപാത്രങ്ങളെക്കാണുമ്പോള്‍ ഇത് ഞാനാണല്ലോ എന്ന് തോന്നാറുണ്ടെന്നു ബിന്ദു പറയുന്നു. സിനിമയില്‍ നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഇത് ഉപയോഗിച്ചാണ് കല്ല്യാണം കഴിച്ചതുപോലും. ജീവിത പ്രാരാബ്ധങ്ങളും ഭര്‍ത്താവിന്റെ മരണം ഏല്‍പിച്ച ആഘാതവും നടി തുറന്നു പറയുന്നു.

“അസോസിയേറ്റ് ഡയറക്ടറായിരുന്നു. പലപ്പോഴും വര്‍ക്കുണ്ടായിരുന്നില്ല. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു. അപ്പോള്‍ എനിക്ക് വര്‍ക്കിന് പോവാതിരിക്കാന്‍ പറ്റുമായിരുന്നില്ല. നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ഡിപ്രഷനിലായി” ബിന്ദു പറഞ്ഞു.

സംവിധായകനായിരുന്ന ബിജു വി നായരാണ് ആദ്യ ഭർത്താവ്. 27 ഒക്റ്റോബർ 1997 ലായിരുന്നു വിവാഹം. ഈ ദാമ്പത്യത്തിൽ അരുന്ധതി പണിക്കർ അഥവാ കല്യാണി എന്ന മകൾ ഉണ്ട്. ബിജു നായർ 6 വർഷങ്ങൾക്ക് ശേഷം 2003 ഹൃദയാഘാതം മൂലം നിര്യാതനായി. ബിജു നായരുടെ മരണത്തിനു ശേഷം 2009 ൽ നടൻ സായി കുമാറിനെ വിവാഹം കഴിച്ചു. കുടുംബത്തിനുമൊപ്പം കൊച്ചിയിലാണ് സ്ഥിര താമസം.

About the author

Online Desk