Loading...
Gossip

ദർബാറിന്റെ പരാജയത്തിന് കാരണം പ്രതിഫലം; 200 കോടി ബഡ്ജറ്റിൽ 150 കോടിയും പ്രതിഫലം…!!

Written by Online Desk

തമിഴകത്തിൽ വമ്പൻ ആഘോഷമായി എത്തിയ ദർബാർ ബോക്സ് ഓഫീസിൽ തകർന്നു വീണിരിക്കുകയാണ്. ചിത്രത്തിന്റെ വിതരണക്കാർ നഷ്ടപരിഹാരം വേണം എന്നുള്ള ആവശ്യവുമായി രജനികാന്തിന്റെ വീടിന് മുന്നിൽ ധർണ്ണ ഇരിക്കുകയും ചെയ്തിരുന്നു.

വമ്പൻ ആഘോഷമായി എത്തിയ ചിത്രത്തിൽ താരങ്ങൾ വാങ്ങിയ പ്രതിഫലം തന്നെയാണ് ചിത്രത്തിൽ ഇത്രയേറെ ബഡ്ജറ്റ് ഉണ്ടാകാൻ കാരണം. 200 മുതൽ മുടക്കിൽ എത്തിയ ചിത്രത്തിൽ 100 കോടിക്ക് മുകളിൽ രജനികാന്ത് പ്രതിഫലം ആയി വാങ്ങി എന്നാണ് റിപ്പോർട്ടുകൾ. 35 കോടി രൂപയാണ് സംവിധായകൻ ഏ ആർ മുരുകദോസ് വാങ്ങിയത്. 20 മിനിറ്റ് അഭിനയിക്കാൻ നയൻ‌താര വാങ്ങിയ 6 കോടിയോളം രൂപയാണ് എന്ന് നേരത്തെ വാർത്ത ആയിരുന്നു.

ചിത്രം ടോട്ടൽ ബിസിനെസ്സ് നേടാൻ കഴിഞ്ഞത് വെറും 192 കോടി മാത്രം ആണ്. ഇതോടെ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും വലിയ നഷ്ടം ആണ് ഈ ചിത്രത്തിൽ നിന്നും ഉണ്ടായത്. പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തിയ രജനികാന്ത് – മുരുകദോസ് ചിത്രമായിരുന്നു ദര്‍ബാര്‍.

ചിത്രം വമ്പൻ പരാജയം ആയതോടെ രജനികാന്ത് നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. അതോടൊപ്പം വിതരണക്കാരില്‍ നിന്നും ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുരുകദോസ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ താരങ്ങളുടെയും സംവിധായകന്റെയും അമിത പ്രതിഫലമാണ് സിനിമയുടെ ബജറ്റ് കൂട്ടിയതെന്ന് ആരോപിച്ച് വന്നിരിക്കുകയാണ് തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി. രാജേന്ദർ എത്തി.

About the author

Online Desk