Loading...
Entertainment Fashion

ഏറ്റവും ലൈംഗികാകര്‍ഷണമുള്ള ഏഷ്യന്‍ യുവതി; ദീപിക പദുകോണിനെ പിന്തള്ളി പ്രിയങ്ക ഒന്നാം സ്ഥാനത്ത്

Written by Revathi

ഏറ്റവും ലൈംഗികാകര്‍ഷണമുള്ള ഏഷ്യന്‍ യുവതിയെ പ്രഖ്യാപിച്ചു. ഈ വര്ഷം ആ നേട്ടം കൊയ്തത് ബോളിവുഡിലെ താര സുന്ദരി പ്രിയങ്കാ ചോപ്ര. ഇത് അഞ്ചാം തവണയാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്.

2016 ലെ ജേതാവായിരുന്ന ദീപിക പദുകോണിനെ പിന്തള്ളിയാണ് പ്രിയങ്ക ഒന്നാം സ്ഥാനത്തെത്തിയത്. ദീപിക ഇപ്രാവശ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ഐയുടെ ഏറ്റവും മികച്ച 50 ഏഷ്യന്‍ വനിതകളുടെ 2017 എഡിഷനിലാണ് പ്രിയങ്ക ഒന്നാമതെത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച്‌ ലണ്ടനില്‍ പ്രഖ്യാപനമുണ്ടായത്.

പ്രിയങ്കയെ കൂടാതെ നിയാ ശര്‍മ്മ രണ്ടാം സ്ഥാനവും ആലിയ ഭട്ട് നാലാം സ്ഥാനവും നേടി. മഹിരാ ഖാന്‍ (അഞ്ച് ) ഡ്രാട്ടി ധാംമി (ആറ് ) എന്നിവരാണ് പട്ടികയിലുള്‍പ്പെട്ട മറ്റുള്ളവര്‍.

About the author

Revathi

Leave a Comment