Loading...
Gossip

നടിക്കൊപ്പമോ ദിലീപിനൊപ്പമോ; മഞ്ജു വാര്യരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും..!!

Written by Online Desk

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇന്ന് മഞ്ജു വാര്യർ മൊഴി നൽകും. മഞ്ജു വാര്യർ മാത്രമല്ല ബിന്ദു പണിക്കർ, സിദ്ദിഖ് എന്നിവരും ഇന്ന് ആണ് മൊഴി നൽകാൻ എത്തുന്നത്. കേസില്‍ നടന്‍ ദിലീപിനെതിരേ ഉന്നയിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഇവരില്‍ നിന്നും മൊഴി രേഖപ്പെടുത്തുന്നത്.

ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച്‌ ആക്രമത്തിനരയായ നടി മഞജുവാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പിന്നിലുള്ള കാരണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഈ ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ മഞ്ജുവാര്യരുടെ മൊഴി നിര്‍ണായകമാകും. കേസില്‍ കുഞ്ചാക്കോ ബോബന്‍ സംയുക്താ വര്‍മ ഗീതു മോഹന്‍ദാസ് എന്നിവരുടെ മൊഴി വെള്ളിയാഴ്ചയാണ് കോടതി രേഖപ്പെടുത്തുക.

ശനിയാഴ്ച സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെയും അടുത്ത മാസം നാലിന് ഗായിക റിമി ടോമിയുടെയും മൊഴി രേഖപ്പെടുത്തും. അതെ സമയം ദിലീപുമായി മഞ്ജുവിനുള്ള പ്രശ്നങ്ങൾക്ക് അയവ് ഉണ്ടായതായി ആണ് പുറത്തു വരുന്ന റിപോർട്ടുകൾ. അതുകൊണ്ടു തന്നെ മഞ്ജുവിന്റെ മൊഴി ദിലീപിന് നിർണായകം ആണ്.

About the author

Online Desk