Loading...
Gossip

മഞ്ജു കൂറുമായില്ല; കോടതിയിൽ ദിലീപിനെ നിർത്തി പൊരിക്കുന്ന മൊഴി നൽകി മഞ്ജു വാര്യർ..!!

Written by Online Desk

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. കല്ലൂർ സി ബി ഐ കോടതിയിൽ ആണ് മഞ്ജു വാര്യർ മൊഴി നൽകാൻ എത്തിയത്. തന്റെ സുഹൃത്ത് കൂടിയായ ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പം നിൽക്കുന്ന മൊഴികൾ തന്നെയാണ് മഞ്ജു വാര്യർ കോടതിയിൽ നൽകിയത് എന്നാണ് റിപ്പോർട്ട്.

ആക്രമിക്കപ്പെട്ട നടിയോട് കടുത്ത ദിലീപിന് വ്യക്തി വൈരാഗ്യം ഉണ്ട് എന്ന നിലപാടിൽ ഉറച്ച മൊഴി തന്നെയാണ് മഞ്ജു കോടതിയിൽ നൽകിയത്. ഇതോടെ പ്രോസിക്യൂഷൻ പറയുന്ന ഗൂഢാലോചന തിയറിക്ക് കൂടുതൽ കരുത്ത് ലഭിക്കുക. നേരത്തെ മഞ്ജു വാര്യർ ദിലീപിനൊപ്പം ചേർന്ന് കൂറുമാറുമോ എന്നുള്ള ഭയം പ്രോസിക്യൂഷന് ഉണ്ടായിരുന്നു എന്നാണ് സൂചന. ഇനി പ്രതിഭാഗം എന്തൊക്കെ പറഞ്ഞാലും പ്രോസിക്യൂഷന് ചേർന്ന് നിന്നുള്ള മൊഴി ദിലീപിന്റെ മുൻ ഭാര്യ കൂടിയായ മഞ്ജു പറയുമ്പോൾ കേസിനു ഇത് കൂടുതൽ കരുത്ത് നൽകും.

എന്നാൽ മഞ്ജു എത്തില്ല എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു എങ്കിൽ കൂടിയും ഏവരെയും ഞെട്ടിച്ച് മഞ്ജു കോടതിയിൽ നേരത്തെ എത്തുന്ന കാഴ്ചയാണ് ഉണ്ടായത്. പ്രോസെക്ടറുടെ മുറിയിൽ എത്തി വളരെ വിശദമായ ചർച്ച നടത്തി അതിനു ശേഷം ആയിരുന്നു. അതിനു ശേഷം ആയിരുന്നു മഞ്ജു കോടതി മുറിയിൽ എത്തിയത്‌.

ജഡ്ജി ഹണി വർഗീസിന് മുന്നിൽ ആക്രമണത്തിന് ഇരയായ പെൺകുട്ടിയോട് ദിലീപിന് വ്യക്തി വൈരാഗ്യങ്ങൾ ഉണ്ടാകാൻ ഉള്ള കാരണങ്ങൾ അക്കമിട്ട് നിരത്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്രിമിനൽ ഗൂഢാലോചന എന്ന തന്റെ മൊഴിയിൽ മഞ്ജു ഉറച്ചു നിൽക്കുന്നു എന്നാണ് സൂചന. രാവിലെ ഒമ്പതരയോടെയാണ് മഞ്ജു കോടതിയിൽ എത്തിയത്.

രഹസ്യ മൊഴിയായി ആണ് മഞ്ജുവിന്റെ മൊഴിയും രേഖപ്പെടുത്തിയത്. അതുകൊണ്ടു തന്നെ മഞ്ജുവിന്റെ മൊഴി രഹസ്യമായി തന്നെ തുടരും. രാവിലെ തുടങ്ങിയ സാക്ഷി മൊഴി നൽകുന്നതിന് ഇടയിൽ ഒരുമണിക്ക് ഇടവേള. ഈ സമയം ദിലീപ് പുറത്തു പോയി. മഞ്ജു പുറത്തേക്ക് പോയതും ഇല്ല.

About the author

Online Desk