Loading...
Cinema

ആകാംഷക്ക് വിരാമം; എമ്പുരാൻ എന്ന് തുടങ്ങുമെന്ന് വെളിപ്പെടുത്തി മോഹൻലാൽ..!!

Written by Online Desk

ലൂസിഫർ എന്ന ചിത്രം മോഹൻലാൽ ആരാധകർക്കും സിനിമ പ്രേക്ഷകർക്കും നൽകിയ ഒരു ആവേശം ചെറുതൊന്നും ആയിരുന്നില്ല. എബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ചെറിയ ഒരു എൻട്രിയോടെ ലൂസിഫർ അവസാനിക്കുമ്പോൾ ആരാധകർ ആവേശത്തോടെ കാത്തിരുന്നു രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിനായി.

എന്നാൽ രണ്ടാം ഭാഗം മാത്രം അല്ല മൂന്നാം ഭാഗം കൂടി പ്രഖ്യാപിച്ചു ആരാധകരെ ഞെട്ടിക്കുകയായിരുന്നു അണിയറപ്രവർത്തകർ. എന്നാൽ ആദ്യ ഭാഗം ഇറങ്ങി ഒരു വർഷത്തിലേക്ക് എത്തുമ്പോൾ രണ്ടാം എന്ന് തുടങ്ങുന്നു എന്നുള്ള ആകാംക്ഷയിൽ തന്നെ ആയിരുന്നു ആരാധകർ.

മുരളി ഗോപി എഴുതിയ തിരക്കഥ ലഭിച്ചാൽ 6 മാസത്തിന് ഉള്ളിൽ രണ്ടാം ഭാഗം താൻ തുടങ്ങും എന്നായിരുന്നു സംവിധായകൻ പൃഥ്വിരാജ് പറഞ്ഞിരുന്നത്. എന്നാൽ സെറ വനിതാ ഫിലിം അവാർഡിൽ നായകൻ മോഹൻലാൽ തന്നെ പറഞ്ഞിരിക്കുകയാണ് ഈ വർഷം അവസാനം എമ്പുരാന്റെ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങും എന്ന്. സിനിമയുടെ വിജയം എന്നത് ഒരു മാജിക്ക് ആണ്.

ആ മാജിക്ക് ഉണ്ടാക്കാൻ അറിയുന്നവർ ആണ് ലൂസിഫർ ഒരുക്കിയ പ്രിത്വിരാജ് രചിച്ച മുരളി ഗോപി നിർമിച്ച ആന്റണി പെരുമ്പാവൂർ എന്നും മോഹൻലാൽ പറയുന്നു. പൃഥ്വിരാജ് ഇന്ത്യ അറിയുന്ന മികച്ച സംവിധായകൻ ആകും എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ലൂസിഫറിൽ മോഹൻലാലിനൊപ്പം കുറച്ചു സീനുകളിൽ പൃഥ്വിരാജ് ഉണ്ടായിരുന്നു. രണ്ടാം ഭാഗത്തിൽ കൂടുതൽ സീനുകളിൽ ഒന്നിക്കുമ്പോൾ അതൊരു വമ്പൻ ആഘോഷം തന്നെ ആയിരിക്കും ആരാധകർക്ക്.

About the author

Online Desk