Loading...
Entertainment

എല്ലാ രാത്രിയിലും ഭർത്താവ് എന്നെ ബലാത്സംഗം ചെയ്യും; സ്വന്തം ജീവിത കഥ വെളിപ്പെടുത്തി യുവതിയുടെ കുറിപ്പ്..!!

Written by Online Desk

സ്ത്രീകൾ നേരിടുന്ന ജീവിത യാതനകൾ എന്നും ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ശാരീരിക ഗാർഹിക പീഡനങ്ങൾ സഹിക്കാൻ കഴിയാതെ ജീവൻ ഒടുക്കുന്നവരും ഒന്നും പറയാതെ എല്ലാം സഹിച്ചു മിണ്ടാതെ ഇന്നും ജീവിക്കുന്ന ഒട്ടേറെ മുഖങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. ഭാര്യക്ക് തന്നെക്കാൾ കൂടുതൽ സൗന്ദര്യം ഉണ്ടെന്നു തോന്നിയാൽ പിന്നെ സംശയം ആണ്.

Advertisement

തനിക്ക് ജനിക്കുന്ന കുട്ടി പോലും തന്റേത് ആണോ എന്ന രീതിയിൽ. ജീവിതത്തിൽ താൻ സഹിച്ച ത്യാഗങ്ങളെ കുറിച്ച് ഹ്യൂമെൻസ് ഓഫ് ബോംബെ പേജിൽ യുവതി കുറിച്ച കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ..

പതിനാലാം വയസ്സിലാണ് ഞാൻ അയാളെ വിവാഹം കഴിക്കുന്നത് പതിനഞ്ചാം വയസ്സിൽ ആദ്യത്തെ കുഞ്ഞും പിറന്നു. വിവാഹത്തിന്റെ അന്നാണ് അയാൾ പറയുന്നത് എന്നെപ്പോലൊരു ഗ്രാമവാസിയല്ല നഗരത്തിലെ പെൺകുട്ടിയായിരുന്നു മനസ്സിലെന്ന്. ഇത് എന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോൾ കാലം പോകുമ്പോൾ എല്ലാം ശരിയാകുമെന്നു പറഞ്ഞു.

പിന്നീടുള്ള നാലുവർഷത്തിനുള്ളിൽ ഞങ്ങൾക്ക് നാലു കുട്ടികളുണ്ടായി പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു അത്. ജോലിയെക്കുറിച്ച് നിരന്തരം നുണ പറയുകയും മദ്യപിക്കുകയും ചൂതാട്ടത്തിൽ പങ്കെടുക്കുകയുമൊക്കെ ചെയ്യുമായിരുന്നു അയാൾ. മദ്യപിച്ചെത്തിയാൽ പിന്നെ മർദനമായിരിക്കും. ജീവിക്കാൻ വേണ്ടി ഞാൻ അടുത്തുള്ളൊരു ആശുപത്രിയിൽ തൂപ്പുകാരിയായി ജോലിക്കു കയറി.

തിരിച്ചെത്താൻ ഒരുമിനിറ്റ് വൈകിയാൽ പോലും അയാൾ മർദിക്കാൻ തുടങ്ങും. ഇത്രയും നേരം ആരുടെ കൂടെ കിടക്കുകയായിരുന്നു എന്നു ചോദിച്ച് അടിയും തൊഴിയുമൊക്കെയുണ്ടാകും. എല്ലാ രാത്രികളിലും അയാൾ എന്നെ ബലാത്സംഗം ചെയ്യും. മൃഗത്തെപ്പോലെയാണ് എന്റെ ദേഹത്തേക്ക് ചാടിവീഴുക.

ഒരു ദിവസം എന്റെ മുഖത്തേക്ക് അടിച്ചപ്പോൾ മുൻവശത്തെ പല്ലു പൊഴിയുകയും രക്തം വന്ന് മരിക്കാറാകുംവരെ അടിക്കുകയും ചെയ്തു. ആരും സഹായിക്കാനുണ്ടായിരുന്നില്ല. ദിവസം കൂടുംതോറും എന്റെ ശരീരത്തിൽ മുറിവുകൾ കൂടിവന്നു. ആയിടയ്ക്കാണ് അയാൾക്ക് പരസ്ത്രീബന്ധവുമുണ്ടെന്ന് തിരിച്ചറിയുന്നത്. എനിക്ക് എന്തു ചെയ്യണം എന്നറിയുമായിരുന്നില്ല. ആശുപത്രിയിലെ സഹപ്രവർത്തകർ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

വീടൊരു നരകമായി ക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇംഗ്ലീഷ് പഠിച്ച് പഠിക്കാൻ തീരുമാനിക്കുന്നത്. എന്റെ മക്കളുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയെങ്കിലും ഇതുകണ്ടതും അയാൾ അടിക്കാൻ തുടങ്ങി. അങ്ങനെ അതിരാവിലെ മൂന്നു മണിമുതൽ നാലുമണിവരെ അയാൾ അറിയാതെ ഞാൻ പഠിക്കാൻ തുടങ്ങി. കൃത്യസമയത്ത് എത്താൻ കഴിയാതിരുന്നതുകൊണ്ട് പതിയെ എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു.

ഭാഗ്യം എന്നു പറയട്ടെ അടുത്തുള്ളൊരു സർവകലാശാലയിൽ എനിക്കൊരു ജോലി കിട്ടി. അവിടെ ഞാൻ പല വിദ്യാർഥികളേയും കണ്ടു അവർ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചു. വീട് നരകമായിരുന്നെങ്കിലും എന്തൊക്കെയോ പ്രതീക്ഷകൾ വന്നുനിറഞ്ഞു. ഒരുദിവസം മീറ്റിങ് കഴിഞ്ഞ് വീട്ടിൽ വൈകി തിരിച്ചെത്തിയപ്പോഴേക്കും ഞാൻ സൂക്ഷിച്ചു വച്ചിരുന്ന പതിനായിരം രൂപയിൽ നിന്ന് എട്ടായിരം രൂപയെടുത്ത് അയാൾ മദ്യപിക്കാൻ പോയി.

തിരിച്ചുവന്നപ്പോൾ എന്റെ സാധനങ്ങളെല്ലാമെടുത്ത് വീടിനു പുറത്തേക്കിട്ടു. അപ്പോഴാണ് അവിടെ വിട്ടുപോരാനായെന്ന് ഞാൻ തിരിച്ചറിയുന്നത്. ബാഗെടുത്ത് ഇനിയൊരിക്കലും ഞാൻ തിരിച്ചുവരില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു. തുടക്കത്തിൽ ബന്ധുക്കളോടൊപ്പമായിരുന്നു താമസം വൈകാതെ ഒരു വാടകവീടെടുത്തു. മക്കളും എനിക്കൊപ്പം വന്നു.

ഞങ്ങളുടെ വീട്ടിലേക്ക് പലതവണ അയാൾ കടന്നുവരാൻ ശ്രമിച്ചെങ്കിലും ഞാൻ അനുവദിച്ചില്ല. ഇപ്പോൾ രണ്ടുവർഷത്തോളമായി ഞാൻ വീട്ടുജോലി ചെയ്തു ജീവിക്കുകയാണ്. ആളുകൾ ചോദിക്കുന്നുണ്ട് എന്തുകൊണ്ടാണ് ഞാൻ അയാളിൽ നിന്നും വിവാഹമോചനം നേടാത്തതെന്ന്. എനിക്കിന് അയാൾക്കു വേണ്ടി സമയം ചെലവാക്കാനില്ലെന്നാണ് എന്റെ മറുപടി.

TRIGGER WARNING“I married him at 14, and had my first child at 15. At the wedding, he said he wanted to marry a city…

Posted by Humans of Bombay on Monday, 9 March 2020

ഇന്ന് നല്ല സൗഹൃദങ്ങൾ ഉണ്ടെനിക്ക് ഓരോ ദിവസവും പുതിയ പല കാര്യങ്ങളും പഠിക്കുന്നു. അടുത്തിടെ ഒരു വിദ്യാർഥി എനിക്ക് പൊതുവിജ്ഞാന പുസ്തകം വാങ്ങിത്തന്നു. അതു ഞാൻ ദിവസവും വായിക്കുന്നുണ്ട്. എന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുക എന്നതാണ് ഇപ്പോഴത്തെ സ്വപ്നം. അയാൾക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയായിരിക്കും അത് എനിക്കുതന്നെ നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനവും.

About the author

Online Desk