Loading...
Gossip

വിജയിനെ പോലെയായാൽ പണി കിട്ടും; മോഹൻലാലിനെ പോലെ ആകുന്നതാണ് നല്ലത്; കെ.ആർ മീര..!!

Written by Online Desk

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന സംവാദത്തിനു ഇടയിൽ ആണ് ഇപ്പോൾ നടന്നു വരുന്ന സംഭവ വികാസങ്ങളിൽ മോഹൻലാലിനെ പോലെ ആകുന്നതാണ് ഇപ്പോഴും നല്ലത് എന്ന് എഴുത്തുകാരിയായ കെ.ആർ മീര പറയുന്നു.

വിജയിനെ പോലെ സമകാലിക വിഷയങ്ങളിൽ തുടർന്ന് പറച്ചിൽ നടത്തുമ്പോൾ പ്രത്യാഘാതങ്ങൾ വലുതായിരിക്കും എന്നും എന്നാൽ പൗരത്വ ഭേദഗതി വിഷയത്തിലോ അല്ലെങ്കിൽ ശബരിമല വിഷയത്തിലോ അനുകൂലിക്കാതെയോ പ്രതികൂലിക്കാതെയോ നിന്ന മോഹൻലാൽ ലൈൻ ആണ് നല്ലത് എന്നാണ് കെ.ആർ മീര പറയുന്നത്.
മീരയുടെ വാക്കുകൾ ഇങ്ങനെ..

‘തമിഴ് സിനിമാ താരം വിജയ്‌യുടെ മാതൃക നമുക്ക് മുന്നില്‍ ഉണ്ട്. നടന്‍ വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണ് എന്ന് ഞാന്‍ ഇന്നത്തെ സംവാദത്തില്‍ ഓര്‍മിപ്പിച്ചിരുന്നു. അതാണ് സുരക്ഷിതം. മൊഴിയുന്നത് വളരെ അപകടമാണ്. ഈ മൊഴിയുമ്പോള്‍ പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ മൊഴിയുമ്പോള്‍ ഒരുപാട് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വരും.

നിങ്ങളുടെ പേരിന്റെ അക്ഷരം മാറ്റും തെറിക്കു പകരം നിങ്ങളുടെ പേരാക്കി മാറ്റും ഇതൊക്കെ കണ്ട് നിങ്ങള്‍ വേദനിക്കും എന്ന് വിചാരിച്ച് അവര്‍ സന്തോഷിക്കും. നമ്മളെ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത എന്താണ് കാര്യം എന്നു പോലും അറിയാത്ത ആളുകള്‍ ആക്രമിക്കും. നമ്മുടെ നാല് തലമുറയിലുള്ള ആളുകളെ ചികഞ്ഞെടുത്ത് ആക്രമിക്കും. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ട് പ്രതീക്ഷിച്ചുകൊണ്ട് മാത്രമേ ഇന്നത്തെ കാലത്ത് മൊഴിയാന്‍ പറ്റുകയുള്ളൂ – കെ.ആര്‍ മീര പറഞ്ഞു.

About the author

Online Desk