മലയാളികളെ ഞെട്ടിച്ച സംഭവം ആയിരുന്നു വിശപ്പകറ്റാൻ മോഷിടിച്ചവനെ തല്ലികൊന്ന എന്ന വാര്‍ത്ത. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതു എന്ന് നമ്മളില്‍ പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
എന്നാല്‍ ഇങ്ങനെയുള്ള കേരളത്തില്‍ നിന്ന് തീര്‍ത്തും വേറിട്ട് നില്കുന്ന ആളാണ് സബ് ഇൻസ്പെക്ടർ വിഷ്ണു കുമാർ .
വിശപ്പകറ്റാൻ നിവർത്തിയില്ലാതെ ക്ഷേത്രത്തിൽ കേറി മോഷ്ടിച്ചവനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചപ്പോൾ . ഇദ്ദേഹം സ്വന്തം പോകറ്റില്‍ നിന്ന് അഞ്ഞൂറ് രൂപ കൊടുത്തു . ഈ പോലീസുകാരന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു, ആ പാവത്തിനെ ഒരു കള്ളനെ പോലെ പിടിച്ചു സ്റ്റേഷനിൽ എത്തിച്ചവർക്ക് മനുഷ്യത്വത്തിന്റെ പാഠം പഠിപ്പിച്ചു കൊടുത്തതിന്. ഇനിയും വിശന്നിട്ടു ഒരു മധുവും മരിച്ചുകൂടാ എന്ന സന്ദേശം നൽകിയതിന്