Loading...
Entertainment

മമ്മൂട്ടി ചോദിച്ചു വാങ്ങിയ കഥാപാത്രം; ബോക്സ് ഓഫീസിൽ ദുരന്തമായി; രഞ്ജിത് പറയുന്നത് ഇങ്ങനെ..!!

Written by Online Desk

മലയാളത്തിലെ എന്നും ഓർമ നിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. താൻ എഴുതിയ ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രം എന്നാൽ ആ ചിത്രം മമ്മൂട്ടി ചോദിച്ചു വാങ്ങിയത് ആണെന്നും എന്നാൽ ബോക്സ് ഓഫീസ് പരാജയം ആയതിനെ കുറിച്ചും രഞ്ജിത് പറയുന്നത് ഇങ്ങനെ.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായ കയ്യൊപ്പിലെ ബാലചന്ദ്രന്‍ മമ്മൂട്ടി ചോദിച്ചു വാങ്ങിയ വേഷമാണ്. കയ്യൊപ്പ് എന്ന സിനിമയ്ക്ക് എത്ര ദിവസത്തെ ഡേറ്റ് വേണ്ടി വരും എന്നായിരുന്നു സിനിമ പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടിയുടെ ആദ്യ ചോദ്യം. പ്രതിഫലമില്ലാതെ മമ്മൂട്ടി അഭിനയിച്ച ചിത്രത്തിന്റെ നിര്‍മ്മാണം രഞ്ജിത്ത് തന്നെയായിരുന്നു.

മാതൃഭൂമി സംഘടിപ്പിക്കുന്ന അക്ഷരോത്സവം തിരക്കഥയുടെ ഗ്രീന്‍ റൂം എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. എന്നാൽ കയ്യൊപ്പ് എന്ന ചിത്രവും ബാലചന്ദ്രൻ എന്ന മമ്മൂട്ടിയുടെ കഥാപാത്രവും എന്നും എന്റെ കരിയറിലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തന്നെയാണ്.

ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും ലഭിച്ചത് വെറും 15 ലക്ഷം രൂപയാണ്. അത്ര വലിയ പരാജയം ആണെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള മികച്ച ചിത്രങ്ങൾ ഞാൻ ചെയ്തല്ലോ എന്നുള്ളത് തന്നെയാണ് എന്റെ സന്തോഷം എന്നാണ് രഞ്ജിത്ത് പറയുന്നത്.

About the author

Online Desk