Loading...
Cinema

ആക്ഷൻ കിങ്ങായി മമ്മൂട്ടി, മാസ്റ്റർ പീസ് ട്രയ്ലർ കാണാം

Written by Revathi

രാജാധിരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ആണ് മാസ്റ്റർ പീസ്. റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ ഗോകുൽ സുരേഷ്, ഉണ്ണിമുകുന്ദൻ, സന്തോഷ് പണ്ഡിറ്റ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു

വരലക്ഷ്മി ശരത് കുമാർ, പൂനം ബാജ്‌വ എന്നിവർ മമ്മൂട്ടിയുടെ നായികമാർ ആയി എത്തുന്നു. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. രാജാധിരാജ പോലെ തന്നെ ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം ആണ് മാസ്റ്റർ പീസ്.

മമ്മൂട്ടിയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്

ട്രയ്ലർ കാണാം…

About the author

Revathi