Loading...
Cinema

മോഹൻലാൽ എന്ത് തെറ്റ് ആണ് ചെയ്തത് – ഭാഗ്യലക്ഷ്മി

Written by Online Desk
  • ചലച്ചിത്ര അവാർഡ് ചടങ്ങിൽ നിന്ന് മോഹൻലാലിനെ ഒഴുവാക്കണം എന്ന് ആവശ്യത്തിന് എതിരെ ഭാഗ്യലക്ഷ്മി. ” എന്ത് കാര്യത്തിന് ആണ് മോഹൻലാലിനെ ഒഴുവാക്കണം എന്ന് പറയുന്നത് എന്ന് മനസിലാകുന്നില്ല. മോഹൻലാലിനെ ടാർഗെറ് ചെയ്യുന്നത് ശരി അല്ല . ഒരു പ്രമുഖ ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിന് ആണ് ഭാഗ്യലക്ഷ്മി ഇങ്ങനെ പറഞത്. മുൻപും പലരും അമ്മയിൽ പ്രസി‍ഡന്റായും സെക്രട്ടറിയായും ഇരുന്നിട്ടുണ്ട്. അന്നൊന്നും ഈ ബോയ്കോട്ട് നീക്കം കണ്ടിട്ട് ഇല്ല. പിന്നെ എന്തിനാണ് മോഹൻലാലിനെ എതിരെ മാത്രം ടാർഗറ്റ് ചെയ്തു ഒരു നീക്കം എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. മോഹൻലാൽ എന്ത് തെറ്റ് ആണ് ചെയ്തത് എന്ന് മനസിലാവുന്നില്ല അന്ന് സംഘടന ഉണ്ടായിരുന്നവർ പ്രതികരിച്ചില്ല എന്നിട്ട് ഇപ്പോൾ മോഹൻലാൽ എന്ന വ്യക്തിയെ മാത്രം ടാർഗറ്റ് ചെയ്യുന്നതിനെ യോജിക്കാൻ ആവില്ല എന്നും ഇതിനെ എതിരെ പ്രതികരിക്കും എന്നും പറഞ്ഞു.

അമ്മ മഴിവിൽ ഷോ അടക്കം ഒരുപാട് വനിത താരങ്ങൾ പങ്കെടുത്തിരിന്നു. അന്ന് അവർ പ്രതികരിക്കാതെ ഒരു നിലപാട് പറയാതെ എല്ലാം കഴിഞ്ഞു എന്നാൽ പിന്നെ ഇനി മോഹൻലാലിനെ ബോയ്‌കോട്ട് ചെയ്തു കളയാം എന്നത് ശരിയായ നടപടി അല്ല എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

About the author

Online Desk

Leave a Comment