Loading...
Celebrity Special

രാജാവിന്റെ മകനിൽ മോഹൻലാൽ അഭിനയിച്ചാൽ ശരിയാകില്ല എന്ന് കരുതി; ഡെന്നീസ് ജോസഫ് പറയുന്നത് ഇങ്ങനെ..!!

Written by Online Desk

മലയാളത്തിൽ മോഹൻലാൽ എന്ന സൂപ്പർസ്റ്റാർ ഉദിച്ചുയർന്ന ചിത്രമാണ് രാജാവിന്റെ മകൻ. ചിത്രത്തിലെ ഡയലോഗുകൾ ഇന്നും ജനമനസ്സുകളിൽ സൂപ്പർ ഹിറ്റായി തുടരുന്നു. തമ്പി കണ്ണന്താനം ഒരുക്കിയ ചിത്രത്തിന്റെ രചന ഡെന്നിസ് ജോസഫ് ആയിരുന്നു.

മാതൃഭൂമി നടത്തിയ അക്ഷരോത്സവം വേദിയിൽ ആണ് മോഹൻലാൽ അനശ്വരമാക്കിയ 10 കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിൽ ആണ് രാജാവിന്റെ മകൻ എന്ന ചിത്രത്തെ കുറിച്ച് മോഹൻലാലും ഡെന്നിസ് ജോസെഫും മനസ്സ് തുറന്നത്. ദശാവതാരം എന്ന പരിപാടിയില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ പത്ത് കഥാപാത്രങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുണ്ടായി. പരിപാടിക്കിടെ രാജാവിന്റെ മകനില്‍ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം തന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറെ തുറിച്ചു നോക്കുന്ന രംഗം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

ആ നോട്ടത്തില്‍ പതറിപ്പോകുന്ന ഫോട്ടോഗ്രാഫര്‍ ഫോട്ടോയുടെ പ്രിന്റ് അപ്പോള്‍ തന്നെ നശിപ്പിക്കുന്നു. ഇങ്ങനെ ആരെങ്കിലും മോഹൻലാലിന് മുന്നിൽ എത്തിയിട്ടുണ്ടോ ഇങ്ങനെ ആരോടേലും പ്രതികരണം നടത്തിയിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു.

“രാജാവിന്റെ മകന്‍ ഇന്നും ആളുകള്‍ കാണുന്ന സിനിമയാണ്. ഈ രംഗം അതിലെ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം ആരാണെന്ന് കാണിച്ചു തരുന്ന ഒന്നാണ്. പഴയ കാലത്തെ സംവിധായകര്‍ പലരും സ്‌ക്രിപ്റ്റ് എഴുതാറില്ല അവരുടെ മനസിലായിരിക്കും സ്‌ക്രിപ്റ്റ്. പക്ഷേ സിനിമയെന്താണെന്ന് അവര്‍ക്കറിയാം.

അത് നമുക്ക് പറഞ്ഞ് മനസ്സിലാക്കി തരികയും ചെയ്യും. അങ്ങനെ ആ കഥയുമായി താദാത്മ്യം പ്രാപിക്കുക എന്നതാണല്ലോ ഒരു നടന്റെ ധര്‍മം. ആ സിനിമയിലെ ഡയലോഗുകള്‍ ഇന്നും ആളുകള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് സ്‌ക്രിപ്റ്റിങ്ങിന്റെ ഗുണം തന്നെയാണ്’ മോഹന്‍ലാല്‍ പറഞ്ഞു.

എന്നാൽ തമ്പി കണ്ണന്താനം മോഹൻലാലിനെ നായകൻ ആക്കാൻ തീരുമാനിച്ചപ്പോൾ മോഹൻലാൽ ഈ കഥാപാത്രത്തിന് ശരിയാകുമോ എന്ന് തനിക്ക് 100 ശതമാനം സംശയം ഉണ്ടായിരുന്നു എന്നാണ് വിൻസെന്റ് ഗോമസ് എന്ന അതുല്യ കഥാപാത്രത്തെ രചിച്ച ഡെന്നിസ് ജോസഫ് പറയുന്നത്.

“രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ശരിയാകുമോ എന്നെനിക്ക് നൂറു ശതമാനം സംശയമുണ്ടായിരുന്നു. പക്ഷേ സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് അദ്ദേഹത്തെ വിശ്വാസമായിരുന്നു. സ്‌ക്രിപ്റ്റ് എഴുതി തീരുന്നതു വരെ ഞാന്‍ മോഹന്‍ലാലിനെ നേരില്‍ കണ്ടിട്ടേയില്ലായിരുന്നു. എറണാകുളത്താണ് അന്ന് താമസിച്ചിരുന്നത്. ഇന്നത്തെ പിവിഎസ് ആശുപത്രി അന്നത്തെ കല്പക ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലാണ്.

അവിടെ പദ്മരാജന്‍ സാറിന്റെ ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുകയാണ്. ആ സെറ്റിലേക്കാണ് മോഹന്‍ലാലിനെ കണ്ടു സംസാരിക്കാനായി ഞങ്ങളിരുവരും ചെന്നത്. കഥ കേള്‍ക്കാന്‍ പോലും നിന്നില്ല. ലാല്‍ അഭിനയിക്കാമെന്നേല്‍ക്കുകയായിരുന്നു.’ ഡെന്നീസ് ജോസഫ് പറഞ്ഞു.

About the author

Online Desk