Loading...
Celebrity Special

മോഹൻലാലിനെ വെച്ച് ചെറിയ ബഡ്‌ജറ്റ്‌ ചിത്രങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ഫാസിൽ..!!

Written by Online Desk

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ കൂടി മോഹൻലാൽ അതുല്യ പ്രതിഭയെ അഭിനയ ലോകത്തിനു സമ്മാനിച്ച സംവിധായകൻ ആണ് ഫാസിൽ. മോഹൻലാൽ അഭിനയ ലോകത്തിൽ എത്തി നാപ്പത് വർഷങ്ങൾ പിന്നിടുമ്പോൾ ഫാസിൽ പറഞ്ഞ ഈ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

ഫാസിൽ മോഹൻലാലിനെ കുറിച്ച് അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ,

”മോഹന്‍ലാല്‍ ഇപ്പോള്‍ ഒരു പ്രത്യേക ഫിനോമിനയായി മാറി. മോഹന്‍ലാലിനെ വച്ച് നമ്മള്‍ ചെറിയ ബഡ്ജറ്റ് പടങ്ങള്‍ എടുക്കുമ്പോള്‍ സൂക്ഷിക്കണം. അതിന് അപ്പുറം നില്‍ക്കുന്ന ഒരു ഫിനോമിനയാണ് ലാല്‍. മലയാളം മാത്രമല്ല കന്നഡയും തെലുങ്കുമെല്ലാം ലാലിനെ കാത്തിരിക്കുകയാണ്. അതിനും കൂടി ചേരുന്ന വിധത്തിലുള്ള പടങ്ങളെ മോഹന്‍ലാലിനെ വച്ച് എടുക്കാനാവൂ” എന്നാണ് ഫാസില്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരിക്കുന്നത്.

About the author

Online Desk