Loading...
Entertainment Gossip

ഇത് വർഗീയ ഭ്രാന്ത്; മോഹൻലാലിന്റെ സൗദി പരിപാടി ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിനെതിരെ ഹരീഷ് പേരാടി..!!

Written by Online Desk

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി മോഹനലാലിനു എതിരെ ഒരു വിഭാഗം ആളുകൾ ഗൂഢമായ ആലോചനയുടെ ഭാഗം എന്ന രീതിയിൽ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. ആദ്യം മോഹൻലാൽ ചിത്രം മരക്കാർ റിലീസ് മറ്റും പറഞ്ഞ ദിവസം ഇറങ്ങില്ല എന്ന വ്യാജ വാർത്തയായി ആണ് എത്തിയത്. തുടർന്ന് ഇപ്പോൾ മോഹൻലാൽ ഫ്‌ളവേഴ്‌സ് ചാനൽ നടത്തുന്ന പരിപാടിയിൽ മുഖ്യാതിഥിയായി സൗദിയിൽ എത്തുന്നത്.

പൗരത്വ ബില്ലിനെതിരെ പ്രതികരണം നടത്താത്ത മോഹൻലാലിനെ ബഹിഷ്കരിക്കണം എന്നും എന്നൊക്കെയാണ് സോഷ്യൽ മീഡിയ വഴിയുള്ള ആഹ്വനങ്ങൾ നടക്കുന്നത്. ഇത്തരത്തിൽ ഉള്ള പോസ്റ്റുകൾക്ക് എതിരെയാണ് നടൻ ഹരീഷ്‌ പേരാടി രംഗത്തേക്ക് എത്തിയിരുന്നത്. മോഹൻലാലിനെ പോലെ ഉള്ള ഒരു മഹാനടന് എതിരെയുള്ള ഈ പോസ്റ്റുകൾ വർഗീയ ഭ്രാന്ത് ആണെന്ന് ആണ് ഹരീഷ്‌ പേരാടി പറയുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ..

മഹാനായ ഒരു കലാകാരനുനേരെ മലയാളികളായ ഇസ്ലാമിക സംഘ പരിവാരത്തിന്റെ പോർവിളിയാണ് ഈ ചിത്രത്തിലുള്ളത്.. ഇവിടെ ഹിന്ദു സംഘപരിവാരം അവരുടെ ചൊൽപടിക്ക് നിൽക്കാത്ത കലാകാരൻമാർക്കെതിരെ നടത്തുന്ന അതെ മാനസികാവസ്ഥയിലുള്ള വർഗ്ഗീയ ഭ്രാന്ത്. ഇവർ രണ്ട് കൂട്ടരും പരസ്പരം എങ്ങിനെയാണ് വളമാവുന്നത് എന്ന് മത ഭ്രാന്തില്ലാത്ത ഏല്ലാ നല്ലവരായ മത വിശ്വാസികളും മനസ്സിലാക്കും എന്ന് തന്നെയാണ് ഏല്ലാ നല്ലവരായ മനുഷ്യരുടെയും പ്രതീക്ഷ. ഇവരിങ്ങനെ പരസ്പരം നാരങ്ങാവെള്ളം കൊടുത്ത് നമ്മളെ മനുഷ്യരല്ലാതാക്കാനുള്ള ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത് ….ജാഗ്രതൈ…(ഇസ്ലാം മതം എന്താണെന്നറിയുന്ന സൗദി സർക്കാറിന്റെ പൂർണ്ണ പിന്തുണയുള്ളതുകൊണ്ട് മോഹൻലാൽ എന്ന മഹാനടന്റെ പരിപാടി അവിടെ ഭംഗിയായി നടക്കും)… ലാലേട്ടനും സംഘത്തിനും ആശംസകൾ

About the author

Online Desk