Loading...
Entertainment

കേരള ഒളിമ്പിക് അസോസിയേഷന്റെ ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ..!!

Written by Revathi

അന്തർദേശിയ ഒളിമ്പിക്‌സ് ദിനത്തിൽ സംസ്ഥാനത്തിലെ മുഴുവൻ കായിക പ്രേമികളെയും ഒന്നിപ്പിച്ചു കൊണ്ട് വിപുലമായി ആഘോഷ പരിപാടികൾ ഒരുക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മോഹൻലാൽ ആയിരിക്കും കേരള സംസ്ഥാനത്തിന്റെ ഒളിബ്ലിക്‌സ് അസോസിയേഷൻ ഗുഡ്‌വിൽ അംബാസിഡർ ആകുക.

അന്തർദേശീയ ഒളിമ്പിക് ദിനമായ ജൂൺ 23ന് നടക്കാനിരിക്കുന്ന ഒളിമ്പിക് ദിനാഘോഷങ്ങൾ സംസ്ഥാനത്ത് വിപുലമായി ആചരിക്കാനായി സംഘാടക സമിതി രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നടൻ മോഹൻലാൽ കേരള ഒളിമ്പിക് അസോസിയേഷന്റെ ഗുഡ്‌വിൽ അംബാസഡറാകും.

കായിക രംഗത്തെ പ്രമുഖകർക്ക് പുറമേ ആർമി, എയർഫോഴ്സ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, എൻ.സി.സി, നാഷണൽ സർവീസ് സ്കീം, സംസ്ഥാന പൊലീസ്, കെ.എസ്.ഇ.ബി, സംസ്ഥാന ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. അഞ്ച് ലക്ഷത്തിൽ അധികം കായിക പ്രേമികളും താരങ്ങളും വന്നുചേരുന്ന കൂട്ടയോട്ടം ആയിരിക്കും സമിതി സംഘടിപ്പിക്കുന്നു.

മോഹൻലാലിനെ പോലെ, കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ നേതൃത്വം നൽകുമ്പോൾ പ്രായഭേതമന്യേ നിരവധി ആളുകൾ കൂട്ടയോട്ടം അടക്കുമുള്ള മത്സരങ്ങളിൽ പങ്കെടുക്കും.

About the author

Revathi