Loading...
Entertainment

ഞങ്ങളുടെ ഏറ്റവും മികച്ച ചിത്രം വരാനിരിക്കുന്നതെ ഉള്ളൂ; മരക്കാറിനേക്കാൾ ആ വലിയ ചിത്രമേതാണ്; മോഹൻലാലിന്റെ വാക്കുകളിൽ ആകാംഷയോടെ..!!

Written by Online Desk

മലയാള സിനിമയിൽ വിജയത്തിൽ പുതിയ തലങ്ങൾ കൈവരിച്ച ചിത്രം ആയിരുന്നു ലൂസിഫർ. അതിനു ശേഷം അതിന്റെ പിന്തുടർച്ചയായി ഒട്ടേറെ ചിത്രങ്ങൾ ആ ബിസിനസ് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. ഇനി വരാൻ ഇരിക്കുന്ന മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം ആണ്.

പ്രിയദർശൻ ഒരുക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് മോഹൻലാൽ ആണ്. മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആയി എത്തുന്ന മരക്കാർ. മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് തമിഴ് ചൈനീസ് ഭാഷകളിൽ ആണ് എത്തുന്നത്. മാർച്ച് 26 നു റിലീസ് ചെയ്യുന്ന സിനിമ 5000 തീയറ്ററുകളിൽ ആണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ കൂടി ഒന്നിച്ച കോമ്പിനേഷൻ ആണ് മോഹൻലാൽ പ്രിയദർശൻ എന്നിവരുടേത്. 1984 ആയിരുന്നു. 36 കൊല്ലം കഴിയുമ്പോൾ ഇരുവരും ഒന്നിച്ചത് മുപ്പതിലേറെ തവണയാണ്.

അതിൽ എല്ലാ തലത്തിൽ ഉള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. കാലാപാനി കിലുക്കം ചിത്രം തേന്മാവിൻ കൊമ്പത്ത് താളവട്ടം വന്ദനം ഒപ്പം എന്നിങ്ങനെ നിരവധി മനോഹര ചിത്രങ്ങളാണ് ഈ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്. മരക്കാർ ഇരുവരും ഒന്നിച്ചുള്ള അവസാന ചിത്രമായിരിക്കുമോ..? എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയം.

ഞങ്ങളുടെ ഏറ്റവും മികച്ച ചിത്രം വരുവാനിരിക്കുന്നതേയുള്ളൂവെന്നാണ് ലാലേട്ടൻ പറഞ്ഞത്. മരക്കാർ ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അവസാന ചിത്രമായിരിക്കില്ല എന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പ്രിയദർശനും. മരക്കാർ വിജയമായാൽ അത് വീണ്ടും ഒന്നിച്ചു പ്രവർത്തിക്കാനുള്ള ഒരു ഊർജം നൽകുമെന്നും ഇതിലും വലിയ സിനിമകളുമായി വീണ്ടും വരുമെന്നും പ്രിയദർശൻ പറഞ്ഞു.

About the author

Online Desk