സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകർ നൽകിയ ഭീമ ഹര്‍ജിയിൽ താൻ ഒപ്പിട്ടട്ടില്ല എന്നു തെന്നിന്ത്യൻ നടൻ പ്രകാശ് രാജ്.
പ്രകാശ് രാജിന്റെ വാക്കുകൾ ഇങ്ങനെ;
” മോഹൻലാൽ രാജ്യത്തിന് അഭിമാനം ആണെന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. അദ്ദേഹം പ്രതിഭയും ഇന്ത്യയിലെ മുതിർന്ന നടനും ആണ്. അദ്ദേഹത്തെ നിഷേധിക്കാമോ നിരോധിക്കണോ തനിക്ക് കഴിയില്ല, ഇനി അത് ആറു ചെയ്താലും അത് ശെരിയാണ് എന്ന് വിശ്വസിക്കുന്നും ഇല്ല. ഇങ്ങനെ ഒരു കത്തിൽ തന്റെ പേര് വന്നത് എങ്ങനെയാണ് എന്നു എനിക്ക് അറിയില്ല, ഇതുമായി ബന്ധപ്പെട്ട് എന്നെ ആരും സമീപിച്ചട്ടില്ല, ഈ വിഷയത്തിൽ ഞാൻ മോഹൻലാലിന് ഒപ്പം ആണ്.” – പ്രകാശ് രാജ് പറഞ്ഞു.