Loading...
Cinema

നന്ദി അപ്പു; മരക്കാരിനും ഹൃദയത്തിനും കാത്തിരിക്കാൻ വയ്യ; പ്രണവിനോട് ദുൽഖർ സൽമാൻ..!!

Written by Online Desk

സുരേഷ് ഗോപി ദുൽഖർ സൽമാൻ

Advertisement
എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിന്റെ ട്രൈലെർ പ്രണവ് മോഹൻലാൽ തന്റെ ഒഫീഷ്യൽ പേജിൽ കൂടി ഷെയർ ചെയ്തിരുന്നു.

ഈ പോസ്റ്റിൽ നന്ദി അറിയിച്ച് ദുൽഖർ സൽമാനും എത്തിയിരുന്നു. പ്രണവിന്റെ പോസ്റ്റിൽ ദുൽഖർ സൽമാൻ കുറിച്ചത് ഇങ്ങനെ,

“നന്ദി അപ്പു !! മരക്കറിലും ഹൃദയത്തിലും നിങ്ങളെ കാണാൻ കാത്തിരിക്കാനാവില്ല! ഇത് നിങ്ങൾക്ക് ഒരു അത്ഭുതകരമായ വർഷമായിരിക്കും. സ്നേഹം എപ്പോഴും” എന്നായിരുന്നു.

മലയാളത്തിലെ താര രാജാക്കന്മാർ ആയ മോഹൻലാലും മമ്മൂട്ടിയെ പോലെയും സൗഹൃദം സൂക്ഷിക്കുന്നവർ മക്കളും എന്ന് തെളിയിക്കുന്നത് ആണ് ഇരുവരുടെയും പോസ്റ്റുകൾ.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന വരനെ ആവശ്യം ഉണ്ട് എന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ ആണ്. സുരേഷ് ഗോപി ശോഭന എന്നിവർക്ക് ഒപ്പം ദുൽഖർ സൽമാൻ കല്യാണി പ്രിയദർശൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി 7 നു ആണ് തീയറ്ററുകളിൽ എത്തുന്നത്.

Chaalu Chetta (Dulquer Salmaan), So pleased to hear about the upcoming release of "Varane Avashyamund". Congratulations…

Posted by Pranav Mohanlal on Saturday, 1 February 2020

About the author

Online Desk