Loading...
Gossip Uncategorized

വേദനിക്കാൻ മനസ്സ് ഉള്ളവർ മാത്രമേ പ്രണയിക്കാവൂ; റിമി ടോമിയുടെ വെളിപ്പെടുത്തൽ..!!

Written by Online Desk

ദിലീപ് നായകൻമായി എത്തിയ മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങ മാസം വന്നു ചേർന്നാൽ എന്ന ഗാനം പാടിക്കൊണ്ട് മലയാള സിനിമയിൽ ഗായികയായി അരങ്ങേറിയ താരം ആണ് റിമി ടോമി.

തുടർന്ന് നിരവധി സിനിമകളിൽ പാടുന്നതിനൊപ്പം തന്നെ താരം സ്റ്റേജ് ഷോകളിലും സജീവം ആയിരുന്നു. കൂടാതെ ജയറാമിന്റെ നായികയായി ഒരു ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. സിനിമ അഭിനയത്തിൽ റിമിക്ക് ശോഭിക്കാൻ കഴിഞ്ഞില്ല. അത് തന്നെയാണ് തന്റെ സ്വകാര്യ ജീവിതത്തിലും ഉണ്ടായത്.

ബിസിനസുകാരനായ റോയ്‌സുമായി പതിനൊന്നു വർഷങ്ങൾ നീണ്ടു നിന്ന വിവാഹ ജീവിതം 2019 ൽ റിമി നിയമപരമായി അവസാനിപ്പിച്ചു. എന്താണ് തന്റെ വിവാഹ ജീവിത തകർച്ചയുടെ കാരണം എന്ന് റിമി വിവാഹ ജീവിത സമയത്തോ ശേഷമോ പ്രതികരിച്ചില്ല. എന്നാൽ തന്റെ ജീവിതത്തെ മുൻനിർത്തി താരം പലപ്പോഴും ചില പ്രതികരണങ്ങൾ നടത്താറുണ്ട്.

ഗായികയും നടിയുമൊക്കെയായി എത്തിയ താരം അവതാരകയായി എത്തിയപ്പോൾ വലിയ സ്വീകര്യതയാണ് ലഭിച്ചത്. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നു എന്ന സെലിബ്രിറ്റി ഇന്റർവ്യൂ ഷോയുടെ അവതാരക റിമി ആണ്.

അടുത്തിടെ ഷോയില്‍ അതിഥികള്‍ ആയി എത്തിയത് ജൂഹിയും രോവിനും ആയിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം വിവാഹ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഷോയില്‍ റിമി പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.പ്രണയത്തില്‍ ഒപ്പം തന്നെയുള്ള വിവിധ വികാരമാണ് വിരഹം എന്നും. വിരഹം അനുഭവിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവു എന്നാണ് താരം പറഞ്ഞത്.

About the author

Online Desk