Loading...
Gossip

കടം വാങ്ങിയ പണം തിരിച്ചു നൽകാൻ വൈകി; തിരിച്ചു നൽകിയപ്പോൾ നോട്ട് കീറി മുഖത്തെറിഞ്ഞു; ചങ്ക് തകർന്നു പ്രവാസിയുടെ ഭാര്യ..!!

Written by Online Desk

കടം വാങ്ങിയ പൈസ തിരികെ നൽകാൻ എത്തിയപ്പോൾ പണം വാങ്ങിയ ശേഷം നോക്കുകൾ കീറി എറിഞ്ഞു അഹങ്കാരം കാണിച്ച യുവാവിന്റെ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

വമ്പൻ പ്രതിഷേധം ആണ് വീഡിയോ പുറത്തു വന്നപ്പോൾ ഉണ്ടായത്. എന്നാൽ അമ്പലപ്പറമ്പിൽ നിന്നും കുട്ടികൾക്ക് കളിക്കാൻ വാങ്ങിയ നോട്ടുകൾ ആണ് കീറി അരിഞ്ഞത് എന്നായിരുന്നു ഇയാൾ പിന്നീട് മറ്റൊരു വീഡിയോയിൽ കൂടി അറിയിച്ചത്. എന്നാൽ ഇതെല്ലാം കഴിഞ്ഞു കടം വാങ്ങിയ തുക തിരിച്ചു നൽകാൻ എത്തിയ പ്രവാസിയുടെ ഭാര്യ സലില തന്നെ സത്യം പറഞ്ഞു രംഗത്ത് എത്തിയത്.

തന്റെ ഭർത്താവ് കടം വാങ്ങിയ തുക തിരിച്ചു നൽകാൻ എത്തിയപ്പോൾ ആദ്യം ചോദിച്ചത് പൈസ കൊണ്ടുവന്നിട്ട് ഉണ്ടോ എന്നായിരുന്നു എന്നും തുക നൽകിയപ്പോൾ അത് അദ്ദേഹത്തിന്റെ ഭാര്യയെ കൊണ്ട് വീഡിയോ എടിപ്പിക്കുകയും തന്റെ മുന്നിൽ വെച്ച് തന്നെ ആ തുക കീറി ചുരുട്ടി എറിയുക ആയിരുന്നു എന്നാണു സലില പറയുന്നത്.

ഭർത്താവ് ഗൾഫിൽ നിന്നും വളരെ കഷ്ടപ്പെട്ട് അയച്ചത് ആണ് എന്നും നോട്ട് കേറിയപ്പോൾ ആകെ വിഷമം തോന്നി എന്നും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല എന്നും ഉടൻ തന്നെ അവിടെ നിന്നും ഇറങ്ങി എന്നും സലില പറയുന്നു.

എന്നാൽ സലില രംഗത്ത് എത്തിയതോടെ കളി നോട്ടുകൾ ആണെന്ന് വാദം പൊളിഞ്ഞിരിക്കുകയാണ്. തുടർന്ന് നോട്ട് കീറുന്നത് രാജ്യദ്രോഹമായതോടെ സലില കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

About the author

Online Desk