Loading...
Gossip

നിനക്കു നാണം ഇല്ലേ സഹോദരനൊപ്പം തുണിയുരിഞ്ഞ് നിൽക്കാൻ; സാറക്കെതിരെ സാധരാചാര വാദികൾ; മാസ്സ് മറുപടി നൽകി ആരാധകർ..!!

Written by Revathi

തന്റെ യാത്രകളും അതോടൊപ്പം തന്നെ ഫോട്ടോഷൂട്ട് ചിത്രങ്ങളും അടക്കം ഷെയർ ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രിയാണ് സെയ്ഫ് അലി ഖാന്റെയും മുൻ ഭാര്യ അമൃത സിംഗിന്റെയും മകൾ സാറ അലി ഖാൻ.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തേക്കുന്ന പുത്തൻ ഫോട്ടോയുടെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് സാറ ഇപ്പോൾ. സഹോദരന് ജന്മദിനാശംസകൾ നേർത്ത ചിത്രത്തിൽ ബിക്കിനിയിൽ സഹോദരനെ കെട്ടിപ്പുണർന്ന് നിൽക്കുന്ന ചിത്രം ആണ് സാറ ഷെയർ ചെയ്തത്. ഇതിനു എതിരെ ആണ് സദാചാര വാദികൾ നിനക്കൊക്കെ നാണം ഉണ്ടോ എന്നുള്ള രീതിയിൽ ഉള്ള രൂക്ഷമായ കമെന്റുകൾ ആയി എത്തിയത്.

പോസ്റ്റിൽ ഇതുവരെയും 20000 ൽ കൂടുതൽ കമന്റുകൾ ആണ് വന്നിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കമന്റ് ചെയ്തവരുടെ മനോ വികാരം ആണ് പുറത്തു വന്നിരിക്കുന്നത് എന്നാണ് ആരാധകർ മറുപടി നൽകിയിരിക്കുന്നത്. ഇരുവരും തമ്മിൽ വാഗ്‌വാദം ആണ് ഇപ്പോൾ പോസ്റ്റിൽ വന്നു കൊണ്ട് ഇരിക്കുന്നത്. എന്നാൽ സാറ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

About the author

Revathi