Loading...
Celebrity Special

ആ മനുഷ്യൻ ഇപ്പോഴൊന്നും ഇവിടുന്ന് പോകേണ്ട ആൾ അല്ല, ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്; കലാഭവൻ മണിയെ കുറിച്ച് സീമ ജി നായർ..!!

Written by Online Desk

നാടകത്തിൽ കൂടി സീരിയൽ രംഗത്തേക്ക് എത്തുകയും തുടർന്ന് സിനിമയിൽ സജീവ താരമായി മാറിയ ആൾ ആണ് സീമ ജി നായർ. നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിൽ കൂടിയും അഭിനയ ലോകത്തിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്നാണ് സീമ ജി നായർ ഈ അടുത്ത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

അതെ അഭിമുഖത്തിൽ തന്നെയാണ് അകാലത്തിൽ മലയാള സിനിമയിൽ വേദനയായി മാറിയ കലാഭവൻ മാണിയെ കുറിച്ച് സീമ ജി നായർ പറയുന്നത്. താൻ ഏറ്റെടുത്ത ഒരു ചാരിറ്റി പരിപാടിയിൽ കുട്ടികൾ ആവശ്യപ്പെട്ട 41 സൈക്കിൾ കൊടുക്കാൻ പണം കിട്ടാതെ വലഞ്ഞ തന്നോട് പുള്ളിമാൻ ലൊക്കേഷനിൽ വെച്ചാണ് മണി എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നത് എന്നും താൻ കാര്യം പറഞ്ഞപ്പോൾ എല്ലാം ശരിയാകും വിഷമിക്കണ്ട എന്നായിരുന്നു കലാഭവൻ മണി പറഞ്ഞത് എന്നും.

കൃത്യ സമയത്ത് അദ്ദേഹം നേരിട്ടെത്തി എല്ലാവർക്കും സൈക്കിൾ നൽകി. അദ്ദേഹം ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഒട്ടേറെ പാവങ്ങൾക്ക് കൈത്താങ്ങായി ഉണ്ടായേനെ എന്നാണ് സീമ ജി നായർ പറയുന്നത്.

About the author

Online Desk