Loading...
Gossip

ജീവിതത്തിലെ ബലാൽസംഗകഥ തുറന്ന് പറഞ്ഞു നടി ഗായത്രി

Written by Revathi

ബലാൽസംഗങ്ങളും സ്ത്രീ പീഡനങ്ങളുടെയും വില നിലമായി മാറുകയാണ് ഇപ്പോൾ സിനിമ മേഖല. കാസ്റ്റിങ് കൗച്ചും പീഡനങ്ങളും നിറഞ്ഞ സിനിമ മേഖലയിൽ നിന്നും മറ്റൊരു കഥ കൂടി പുറംലോകത്തേക്ക് വെളിപ്പെടുന്നു. നിര്മാതാവിൽ നിന്നും ഉണ്ടായ ബലാൽസംഗ ശ്രമം ആണ് ഗായത്രി ഗുപ്‌ത എന്ന തെന്നിന്ത്യൻ സുന്ദരി ഇപ്പോൾ തുറന്നു പറയുന്നത്. ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായിട്ടും അഭിനയത്തോടുള്ള അമിതമായ ഭ്രമം തന്നെയാണ് നടി ഇത്രയും കലാമിത് പുറം ലോകം അറിയിക്കാതെ കൊണ്ട് നടന്നത്. സിനിമ ലോകത്ത് നിന്ന് കുടുംബവും മാതാപിതാക്കളും തടയുമോ എന്ന ഭയവും ആണ് മറ്റൊരു കാരണം.

സംഭവത്തെ കുറിച്ചു നടി പറയുന്നത് ഇങ്ങനെ..

ഒരു സിനിമ തുടങ്ങാൻ ഇരിക്കുകയായിരുന്നു. ഒരു ദിവസം ആ ചിത്രത്തിന്റെ നിർമാതാവ് തന്നെ വിളിച്ചു. വീട്ടിലേക്ക് പോകുന്ന വഴി കാർ കേടായി എന്നും ഒന്നു വീട്ടിലേക്ക് എതിക്കാമോ എന്നും ചോദിച്ചു. താൻ ഉടൻ തന്നെ കാറുമായി ചെന്ന് അദ്ദേഹത്തെ വീട്ടിൽ എത്തിച്ചു. എന്നാൽ വീട്ടിൽ എത്തി അകത്ത് കയറിയതും അദ്ദേഹം എന്ന ബലമായി കെട്ടിപ്പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. തന്റെ മാറിലും മറ്റിടങ്ങളിലും ബലമായി പിടിയ്ക്കുകയും ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പല നടിമാരും തന്നോട് സഹകരിക്കാറുണ്ട് എന്നും അങ്ങനെ ആണ് അവർ ഉയരങ്ങൾ കീഴടക്കിയത് എന്നും അയാൾ പറഞ്ഞു. എന്നാൽ ശക്തമായ ബലപ്രയോഗത്തിലൂടെ താൻ അവിടെ നിന്നും രക്ഷപ്പെടുകയും ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.

സമാനമായ രീതിയിൽ പല നിർമാതാക്കളും സംവിധായകനും ക്യാമറമാൻമാരും തന്നോട് കിടപ്പറയിൽ വരാൻ ആവശ്യപ്പെട്ടുണ്ട് എന്നും അങ്ങനെ ചെയ്ത് ഒരു ലഭിച്ചിട്ടു എന്താണ് കാര്യം എന്നും നടി ചോദിക്കുന്നു.

പണം തരാം കിടപ്പറയിൽ വരാമോ എന്നും പലരും ചോദിച്ചിട്ടുണ്ട് എന്നും ലക്ഷങ്ങൾ വാഗ്ദാനം ചെയ്തവർ ഉണ്ടെന്നും അങ്ങനെ ഉള്ളവരോട് പറ്റില്ല എന്ന് മുഖത്തു അടിച്ചു പറഞ്ഞിട്ടുണ്ട് എന്നും നടി പറയുന്നു.

ആത്മാഭിമാനവും ശരീരവും പണയം വെച്ചുള്ള സിനിമകൾ താൻ ചെയ്യാത്തത് കൊണ്ടാണ് തനിയ്ക്ക് കഴിഞ്ഞ 11 വർഷങ്ങൾ ആയിട്ടും വേണ്ടത്ര സിനിമകൾ ചെയ്യാൻ കഴിയാതെ വന്നത് എന്നും നടി പറയുന്നു

About the author

Revathi