Loading...
Entertainment

നടി ശ്രീജ ചന്ദ്രന് തിരുപ്പതിയിൽ രഹസ്യ വിവാഹം; ഭർത്താവായി എത്തിയ ആളും നടൻ..!!

Written by Online Desk

മലയാളികൾക്ക് പ്രത്യേകിച്ച് ആമുഖം ഒന്നും വേണ്ടാത്ത നടിയാണ് ശ്രീജ ചന്ദ്രൻ. മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം താരം കൂടിയാണ് സിനിമ്മയെക്കാൾ സീരിയലുകളിൽ തിളങ്ങിയ ശ്രീജ. എന്നാൽ മലയാളത്തിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ താരം മലയാളം ഉപേക്ഷിച്ചു തമിഴിൽ ചേക്കേറുകയായിരുന്നു. എന്നാൽ തമിഴിൽ തിളങ്ങി നിൽക്കുമ്പോൾ പതിയെ പതിയെ താരം അപ്രത്യക്ഷം ആകുക ആയിരുന്നു.

തമിഴിൽ നിന്നും സീരിയലിൽ നിന്നും വിട്ടുമാറിയ താരം തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്. തന്റെ വിവാഹം വളരെ രഹസ്യം ആയി ആണ് നടന്നത് എന്നും താരം പറയുന്നു. ബാലചന്ദ്ര മേനോൻ അവതരിപ്പിച്ച നടിയായിരുന്നു ശ്രീജ. കൃഷ്ണ ഗോപാൽ കൃഷ്ണ എന്ന ചിത്രത്തിൽ രാധ ആയിയാണ് ശ്രീജ ആദ്യമായി സ്‌ക്രീനിൽ എത്തിയത്. അഭിനയത്തിനൊപ്പം നൃത്തത്തിലും പ്രാവീണ്യം ഉള്ള താരം ആണ് ശ്രീജ.

സ്നേഹം, സ്വന്തം കുടുംബിനി എന്നി ഹിറ്റ് സീരിയലിൽ കൂടിയാണ് ശ്രീജ ശ്രദ്ധ നേടുന്നത്. പത്ത് സീരിയലുകളിൽ വമ്പൻ ശ്രദ്ധ നേടിയതോടെയാണ് വമ്പൻ ഓഫറുകൾ തമിഴിൽ നിന്നും എത്തുന്നത്. ഇപ്പോൾ കൂടി അഭിനയിച്ച താരം തന്നെയാണ് ശ്രീജയുടെ ഭർത്താവ്. വളരെ രഹസ്യം ആയിട്ട് ആയിരുന്നു തന്റെ വിവാഹം എന്ന് ശ്രീജ പറയുന്നു. തമിഴ് ടെലിവിഷൻ താരം സെന്തിൽ ആണ് ശ്രീജയുടെ ഭർത്താവ്.

ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയ ശ്രീജ ഇനി താൻ അഭിനയത്തിലേക്ക് ഇല്ല എന്നും പറയുന്നു. ഇനി അഭിനയിക്കാൻ എത്തിയാലും അത് ഭർത്താവിന് ഒപ്പം ആയിരിക്കുമെന്ന് ശ്രീജ പറയുന്നു. എന്നാൽ ശ്രീജ തന്റെ ഭാര്യ ആയി എത്തിയതോടെ തനിക്ക് ഒട്ടേറെ മാറ്റങ്ങൾ വന്നു എന്നാണ് സെന്തിൽ പറയുന്നത്.

ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചെത്തിയാൽ മേക്കപ്പ് മാറ്റുന്നതും താൻ ഇപ്പോൾ ഇത്രയും ഗ്ലാമർ ആയി നിൽക്കാനും കാരണം ശ്രീജ ആണെന്ന് സെന്തിൽ പറയുന്നു. തിരുപ്പതിയിൽ വെച്ച് രഹസ്യമായി അധികം ആരെയും അറിയിക്കാതെ ആയിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളെ മാത്രം ആയിരുന്നു വിവാഹത്തിൽ എത്തിയത്. ഇരുവരും പ്രണയത്തിൽ ആണ് എന്ന വാർത്ത പ്രചരിച്ചതിന് തൊട്ട് പിന്നാലെ ആയിരുന്നു വിവാഹം.

About the author

Online Desk