Loading...
Celebrity Special

മോഹൻലാലിന് വേണ്ടി കാത്തിരുന്നത് 8 വർഷം; മമ്മൂട്ടിയുടെ പ്രവർത്തി മൂലം പൊട്ടിക്കരഞ്ഞ ഐ വി ശശി; ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തൽ..!!

Written by Online Desk

മലയാള സിനിമയിലെ ഏറ്റവും പ്രഗത്ഭനായ സംവിധായകരിൽ ഒരാൾ ആണ് മണ്മറഞ്ഞ ശ്രീ ഐ വി ശശി. അദ്ദേഹം ഏകദേശം 150 ഓളം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സം‌വിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നത്.

മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും ആദ്യ കാല സൂപ്പർ ഹിറ്റുകൾ ഐവി ശശി വക ആയിരുന്നു എന്ന് വേണം പറയാൻ. എന്നാൽ പിൽകാലത്ത് ഇരുവരിൽ നിന്നും ഒട്ടേറെ ദുരനുഭവങ്ങൾ ഐ വി ശശിക്ക് നേരിടേണ്ടി വന്നു എന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്.

“നമ്മള്‍ ഉയര്‍ത്തി കൊണ്ടുവന്ന താരങ്ങള്‍ തന്നെ നമ്മളെ ചവിട്ടിത്താഴ്ത്തും അതാണ് ഐവി ശശിയുടെതുള്‍പ്പെടെയുള്ളവരുടെ അനുഭവം പറയുന്നത്. ഐവി ശശി ഉണ്ടായിരുന്നില്ലെങ്കില്‍ മമ്മുട്ടിയോ മോഹന്‍ലാലോ ഉണ്ടാകുമായിരുന്നില്ല. മോഹന്‍ലാലിന്റെ കാള്‍ഷീറ്റിനായി ഐ വി ശശി എട്ടുവര്‍ഷം കാത്തിരുന്നു എന്നിട്ടും മോഹന്‍ലാല്‍ അവസരം നല്‍കിയില്ല.

നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ ഇടപെട്ടാണ് ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന് മമ്മൂട്ടി സമയം നല്‍കിയത്. എന്നാല്‍ മമ്മുട്ടിയുടെ സഹിക്കവയ്യാത്ത പെരുമാറ്റം കാരണം ഐവി ശശി പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍ പോലും ചിത്രീകരണത്തിന് ഇടയില്‍ ഉണ്ടായിട്ടുണ്ട്. ലിബർട്ടി ബഷീർ ആണ് എന്നോട് ഈ കാര്യം പറഞ്ഞത്” ശ്രീകുമാരൻ തമ്പി.

About the author

Online Desk