Loading...
Entertainment

ജയഭാരതിയുടെ മകൻ വിവാഹിതനായി; ആശംസകളുമായി മമ്മൂട്ടിയും സുരേഷ് ഗോപിയും..!!

Written by Online Desk

പരേതനായ നടൻ സത്താറിന്റെയും നടി ജയഭാരതിയുടെയും മകൻ ഉണ്ണികൃഷ്ണൻ വിവാഹിതനായി. നടി ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ചെന്നൈയില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്.

സോനാലി നബീല്‍ ആണ് വധു. കേരള ഹിന്ദു ആചാര പ്രകാരമുള്ള വിവാഹമായിരുന്നു. വധു വരന്മാര്‍ കസവ് സാരിയും മുണ്ടും ഷര്‍ട്ടുമടക്കം കേരള തനിമയുള്ള വസ്ത്രങ്ങളായിരുന്നു വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തത്. വിവാഹത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങളെല്ലാം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

ആശിർവാദങ്ങൾ നൽകാനായി നടൻ സുരേഷ് ഗോപിയും മമ്മൂട്ടിയും എത്തി. സെറ്റ് സാരിയിൽ പഴയ സൗന്ദര്യം ചോരാതെ ജയഭാരതിയിൽ വിവാഹത്തിന് തിളങ്ങി. ഉണ്ണികൃഷ്ണന്‍ സത്താര്‍ എന്നാണ് പേരെങ്കിലും കൃഷ് ജെ സത്താര്‍ എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ കൃഷ് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലേഡീസ് ആന്‍ഡ് ജെന്റിമാന്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

About the author

Online Desk