Loading...
Celebrity Special

ആ സമയത്ത് നന്നായി ആസ്വദിച്ചു; കുറ്റബോധം തോന്നിയിട്ടേ ഇല്ല; വീണ നന്ദകുമാർ പറയുന്നു..!!

Written by Online Desk

ആസിഫ് അലിയുടെ നായികയായി കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിൽ നായികയായി ശ്രദ്ധ നേടിയ താരം ആണ് വീണ നന്ദകുമാർ. രണ്ടാം അടിച്ചാൽ നന്നായി സംസാരിക്കും എന്ന് പറഞ്ഞു ശ്രദ്ധ നേടിയ താരം ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ നല്ല നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.

സെന്തിൽ രാജ് സംവിധാനം കടംകഥ എന്ന ചിത്രത്തിൽ കൂടിയാണ് വീണ 2017 ൽ വീണ അഭിനയ ലോകത്തിൽ എത്തുന്നത് എങ്കിൽ കൂടിയും ശ്രദ്ധ നേടിയത് ആസിഫ് അലി ചിത്രത്തിൽ കൂടി ആയിരുന്നു. പല പ്രണയം ഉണ്ടായി എങ്കിൽ കൂടിയും അതൊന്നും ഇപ്പോൾ ഇല്ല എന്ന് താരം പറയുന്നു.

“പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ. ജീവിതത്തില്‍ എനിക്ക് ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ബ്രേക് അപ്പുകളും. ഒരുപ്രണയത്തെക്കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ആ സമയത്ത് അത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഒരു നല്ല പ്രണയിനിയാണ് ഞാനെന്ന് എന്റെ കാമുകന്മാരോട് ചോദിച്ചാല്‍ പറയും. നിലവില്‍ ഞാന്‍ എന്നെ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്.

ചുറ്റുമുള്ള ആള്‍ക്കാരെയും ഇപ്പോള്‍ പ്രണയിക്കുന്നു. ബ്രേക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങള്‍തന്നെയാണ്.

അതില്‍ എന്റെ കാമുകന്മാര്‍മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍വരെ. എല്ലാം നല്ലതിനുവേണ്ടി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പിറകോട്ട് ചിന്തിക്കുമ്പോള്‍ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ സന്തോഷവതിയാണ്.”

About the author

Online Desk